അവൻ എന്നെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു; എനിക്ക് എന്തോ..പന്തികേട് തോന്നി; വാഷ് റൂമിൽ നിന്ന് ഇറങ്ങിയതും കൈയിൽ..കയറി പിടിച്ചു; കുറച്ച് എൻജോയ് ചെയ്യാമെന്ന് പറഞ്ഞു..!!; പ്രണയകാലം സ്റ്റാർ അജ്മല്‍ അമീറിനെതിരേ അടുത്ത പരാതി; ഗുരുതര ആരോപണവുമായി തമിഴ് നടി രംഗത്ത്
ചെന്നൈ: നടൻ അജ്മൽ അമീറിനെതിരെ ലൈംഗിക പീഡനാരോപണവുമായി യുവനടി നർവിനി ദേരി രംഗത്ത്. 'ഒഡിഷൻ' എന്ന് പറഞ്ഞ് ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി മോശം അനുഭവം ഉണ്ടാക്കിയെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. നേരത്തെയും സമാനമായ ആരോപണങ്ങൾ നടി ഉന്നയിച്ചിരുന്നെങ്കിലും, പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തമിഴ് യൂട്യൂബ് ചാനലായ 'ട്രെൻഡ് ടോക്സി'ന് നൽകിയ അഭിമുഖത്തിൽ അവർ ആരോപണം വീണ്ടും ആവർത്തിക്കുകയായിരുന്നു.
2018-ൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ചെന്നൈയിലെ മാളിൽ വെച്ചാണ് ആദ്യമായി അജ്മൽ അമീറിനെ കണ്ടതെന്ന് നടി പറഞ്ഞു. തനിക്ക് അജ്മലിനെ പരിചയമില്ലായിരുന്നുവെന്നും, കൂടെയുണ്ടായിരുന്ന സുഹൃത്താണ് അദ്ദേഹം 'കോ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്ന് അറിയിച്ചതെന്നും നടി വിശദീകരിച്ചു. അന്ന് അജ്മൽ തന്നോട് അടുത്ത ചിത്രത്തിലേക്ക് നായികയെ അന്വേഷിക്കുന്നുണ്ടെന്ന് പറയുകയും ഫോൺ നമ്പറുകൾ പരസ്പരം കൈമാറിയ ശേഷം പിരിയുകയുമായിരുന്നു. പിന്നീട് വാട്‌സ്ആപ്പ് വഴിയുള്ള സന്ദേശങ്ങൾക്കും ഫോട്ടോ കൈമാറ്റങ്ങൾക്കും ശേഷം അജ്മൽ നടി ഒഡീഷന് വരണമെന്ന് നിർബന്ധം പിടിക്കാൻ തുടങ്ങിയെന്നും നടി കൂട്ടിച്ചേർത്തു.
എന്നാൽ, അന്ന് താൻ ഡെന്മാർക്കിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നുവെന്നും, സിനിമ തുടങ്ങാൻ സമയമെടുക്കുമെന്നും, വന്ന് കണ്ടാൽ മാത്രം മതിയെന്നും അജ്മൽ പറഞ്ഞതായി നടി വെളിപ്പെടുത്തി. അന്നേ ദിവസം രാത്രിയാണ് തനിക്ക് വിമാനം ഉണ്ടായിരുന്നതെന്നും, സാധാരണ ഇത്തരം കാര്യങ്ങൾക്ക് പോകുമ്പോൾ സുഹൃത്തുക്കളോ മറ്റോ കൂടെ ഉണ്ടാകാറുണ്ടെങ്കിലും അന്ന് ഒറ്റയ്ക്കായിരുന്നു പോയതെന്നും നടി പറഞ്ഞു. അജ്മൽ തന്നോട് തൻ്റെ കാര്യങ്ങളെല്ലാം പറഞ്ഞതിന് ശേഷം, എവിടെയാണ് കാണേണ്ടതെന്ന് ചോദിച്ചപ്പോൾ ഒരു ഹോട്ടലോ കോഫി ഷോപ്പോ ആണെന്ന് മറുപടി ലഭിച്ചെന്നും, ലൊക്കേഷൻ ഷെയർ ചെയ്തെന്നും നടി വ്യക്തമാക്കി.
"അതത്ര അറിയപ്പെടുന്ന ഹോട്ടലൊന്നും അല്ലല്ലോ എന്ന് ഞാൻ അജ്മലിനോട് ചോദിച്ചു. നല്ല സ്ഥലം തന്നെയാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. ഞാൻ ഊബറിലാണ് അങ്ങോട്ട് പോയത്. ഊബർ അവിടെ നിർത്തിയിട്ട് ഞാൻ അദ്ദേഹത്തെ കാണാൻ മുകളിലേക്ക് പോയി. പോകുമ്പോൾത്തന്നെ എനിക്കൊരു പന്തികേട് തോന്നിയിരുന്നു," അവർ വിശദീകരിച്ചു.
ഈ വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ നടി അഭിമുഖത്തിൽ പങ്കുവെച്ചെങ്കിലും, അവ പൂർണ്ണമായി പുറത്തുവന്നിട്ടില്ല. നടൻ അജ്മൽ അമീറിനെതിരെ മുമ്പ് ഉയർന്നുവന്ന ഇത്തരം ആരോപണങ്ങളും പുതിയ വെളിപ്പെടുത്തലും സിനിമാരംഗത്ത് ചർച്ചയായിട്ടുണ്ട്.
