'വേട്ടയ്യനില്‍ അഭിനയിച്ചതിന് ഒരു രൂപ പോലും കിട്ടിയില്ല; താമസിക്കാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തന്നു; രജനികാന്തും അമിതാഭ് ബച്ചനും അഭിനയിക്കാന്‍ അറിയില്ല'; വെളിപ്പെടുത്തലുമായി അലന്‍സിയര്‍

Update: 2025-02-07 07:59 GMT

മലയാളത്തില്‍ വത്യസ്ത വേഷങ്ങള്‍ ചെയ്തു പ്രേക്ഷക പ്രിയങ്കരനനായ നടനാണ് അലന്‍സിയര്‍ ലേ ലോപ്പസ്. അടുത്തിടെ രജനികാന്ത് സിനിമ 'വേട്ടയ്യ'നില്‍ നടന്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു. ഇപ്പോള്‍ ആ സിനിമയിലെ അഭിനയം കാഴ്ചവെച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് നടന്‍ അലന്‍സിയര്‍. വേട്ടയ്യനില്‍ അഭിനയിച്ചതിന് ഒരു രൂപ പോലും ശമ്പളം കിട്ടിയില്ലെന്ന് താരം പറയുന്നു. ഒപ്പം അമിതാഭ് ബച്ചന്റെയും രജനികാന്തിന്റെയും അഭിനയത്തെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളും ചര്‍ച്ചയായി മാറിയിട്ടുണ്ട്.

തന്റെ പുതിയ ചിത്രമായ നാരായണീന്റെ മൂന്നാണ്മക്കള്‍ എന്ന ചിത്രത്തിലെ പ്രമോഷന്‍ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് നടന്‍ ഈ കാര്യം വെളിപ്പെടുത്തിയത്. നിങ്ങള്‍ എന്റെ ജീവിതത്തില്‍ നടന്ന കാര്യം അറിഞൊ. നിങ്ങള്‍ ഇത്രയും നേരം ജോജുവിനോട് തമിഴ് സിനിമയില്‍ അഭിനയിച്ച കാര്യമൊക്കെ ചോദിച്ചു. എന്നാല്‍ ഞാന്‍ വേട്ടയ്യനില്‍ അഭിനയിച്ച കാര്യം നിങ്ങള്‍ അറിഞ്ഞോ?. രജിനികാന്ത് , അമിതാഭ് ബച്ചനൊപ്പവും ഞാന്‍ അഭിനയിച്ചു. ഞാന്‍ തുറന്ന പുസ്തകം പോലെ പറയുകയാണ്.

എനിക്ക് ഒരു രൂപ ശമ്പളം കിട്ടിയില്ല. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും തന്നു. ഞാന്‍ അവിടെ ചെന്നിട്ട് ജഡ്ജി വേഷത്തില്‍ ഇരിക്കണം. തമാശയാണ്. ഇനി ഇത് പറഞ്ഞതുകൊണ്ട് തമിഴില്‍ എനിക്ക് വേഷം കിട്ടുമെന്ന് തോന്നുന്നില്ല. അമിതാഭ് ബച്ചനും രജിനികാന്തും അഭിനയിക്കുന്നത് എങ്ങനെയാണെന്ന് കാണണമെന്ന് മോഹിച്ച് മാത്രമാണ് ഞാന്‍ പോയത്. അല്ലാതെ തമിഴില്‍ അഭിനയിക്കണമെന്നോ, തമിഴ് കീഴടക്കണമെന്നോ എന്നൊന്നും എനിക്ക് താല്പര്യമില്ല. ഞാന്‍ ജഡ്ജി വേഷവും കെട്ടി ചേംബറില്‍ ഇരിക്കുമ്പോള്‍ ഒരു വശത്ത് രജിനി സാറും അപ്പുറത്ത് അമിതാഭ് ബച്ചന്‍ സാറും.

എനിക്ക് ഷോട്ടില്ല. എനിക്ക് ഇവരുടെ പെര്‍ഫോമന്‍സ് ഒന്ന് നേരിട്ട് കാണണം. രാജിന്‍സാര്‍ അപ്പോള്‍ പെര്‍ഫോം ചെയ്തു. ഒരു സ്‌റ്റൈലെസ്റ്റ് ആക്ടിങ്ങ്. ബോഡി ലാംഗ്വേജ് കൊണ്ട് പെര്‍ഫോം ചെയ്തിട്ട് കോര്‍ട്ടില്‍ നിന്നും പുറത്തേക്ക് പോകും. പിന്നെ അടുത്തയാളുടെ പെര്‍ഫോമന്‍സാണ്. ഒരു സിംഹം ഗര്‍ജിക്കുന്നതുപോലെയുള്ള അമിതാഭ് ബച്ചന്റെ ശബ്ദം. ജഡ്ജി ഞെട്ടി. അപ്പോള്‍ എനിക്ക് മനസിലായി ഇവരോടൊപ്പം പിടിച്ച് നില്‍ക്കാന്‍ എനിക്ക് പറ്റില്ല. കാരണം എനിക്ക് ഇത്രയും സ്‌റ്റൈലെസ്റ്റ് ആക്ടിങ്ങും അറിയില്ല. ഇവര്‍ക്ക് രണ്ടുപേര്‍ക്കും അഭിനയം അറിഞ്ഞുകൂടെന്ന കാര്യം എനിക്ക് അപ്പോഴാണ് മനസിലായത്, ഇത് ഇനിയും ഒരു വര്‍ത്തയാകും അലന്‍സിയര്‍ പറഞ്ഞു.

Tags:    

Similar News