'ഞാൻ ബൊട്ടോക്സ് സര്‍ജറി ഒന്നും ചെയ്തിട്ടില്ല';'ഒരു തെളിവുമില്ലാതെ, ഉറപ്പുമില്ലാതെ നിങ്ങള്‍ എന്തിനാണ് ഇങ്ങനെ പറയുന്നത്?'; ട്രോളുകളോട് പ്രതികരിച്ച് നടി ആലിയ ഭട്ട്
മുംബൈ: ബോളിവുഡ് ഇൻഡസ്ട്രിയിലെ തിരക്കേറിയ നായികയാണ് ആലിയ ഭട്ട്. ദേശീയ അവാർഡ് വരെ നേടിയ താരത്തിന് നിരവധി ആരാധകരും ഉണ്ട്. താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ആലിയ ഭട്ട്.
താരം ബൊട്ടോക്സ് അടക്കമുള്ള കോസ്മറ്റിക് സര്‍ജറികള്‍ക്ക് വിധേയയായെന്നും അത് പാളിപോയെന്നും പിന്നാലെ മുഖം കോടിപ്പോയെന്നുമൊക്കെ തരത്തിലാണ് വ്യാപക പ്രചരണമുണ്ടായത്. തന്റെ സംസാര രീതിയേയും ചിരിയെയും പരിഹസിക്കുന്ന വീഡിയോകള്‍ക്കെതിരെയാണ് ആലിയ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആലിയ പ്രതികരിച്ചിരിക്കുന്നത്.
ആലിയയുടെ വാക്കുകൾ, 'കോസ്മറ്റിക് സര്‍ജറി ചെയ്യുന്നവരെ ഒരു തരത്തിലും ജഡ്ജ് ചെയ്യുന്നില്ല, നിങ്ങളുടെ തിരഞ്ഞെടുപ്പാണത്. പക്ഷെ ഞാന്‍ ബൊട്ടോക്സ് ചെയ്ത് പാളിപ്പോയെന്നും എന്റെ ചിരി ശരിയല്ലെന്നും സംസാരത്തില്‍ പ്രശ്നമുണ്ടെന്നും പറയുന്ന ഒരുപാട് വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഇത് ഒരു മനുഷ്യന്റെ മുഖത്തെക്കുറിച്ചുള്ള അതിസൂക്ഷ്മമായ ജഡ്ജ്മെന്റാണ്.
എന്റെ ഒരു വശം തളര്‍ന്നു പോയെന്ന് നിങ്ങളിപ്പോള്‍ ശാസ്ത്രീയമായി വിശദീകരിക്കുകയാണ്. നിങ്ങളെന്താ തമാശ പറയുകയാണോ? ഒരു തെളിവുമില്ലാതെ, ഉറപ്പുമില്ലാതെ നിങ്ങള്‍ എന്തിനാണ് ഇങ്ങനെ പറയുന്നത്? ക്ലിക്ക്ബൈറ്റിന് വേണ്ടിയല്ലേ? ശ്രദ്ധിക്കപ്പെടാനല്ലേ? അല്ലാതെ ഇതിലൊന്നും ഒരു കാര്യവുമില്ല' ആലിയ പറഞ്ഞു.