റെക്കോർഡുകൾ തകർക്കുമെന്നുറപ്പ്; ഞെട്ടിച്ച് അല്ലു അർജുൻ ചിത്രത്തിന്റെ പ്രീ സെയിൽ; ഒരു ഒന്നൊന്നര വരവിനായി പുഷ്പരാജ്; ആദ്യദിനം നേടാൻ പോകുന്നത് 250 കോടിയോ ?
ഹൈദരാബാദ്: അന്യഭാഷാ നടന്മാരിൽ മലയാളികളുടെ പ്രിയങ്കരനാണ് തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. താരത്തിന്റെ വരാനിരിക്കുന്ന ചിത്രമാണ് 'പുഷ്പ 2'. ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വന്‍ ഹൈപ്പോപ്പോടെയാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ഇന്ന് ആരംഭിച്ചിരിന്നു.
വമ്പന്‍ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.ബുക്കിംഗ് ആരംഭിച്ച് ഒരു ദിവസം പിന്നിടുന്നതിന് മുൻപ് തന്നെ റെക്കോർഡുകൾ തകർക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രമെന്നാണ് പ്രീ സെയിൽ കണക്കുകൾ സൂചിപ്പിക്കുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം ഇതിനോടകം 50 കോടിയുടെ പ്രീ സെയിൽ പുഷ്പ 2 നേടി കഴിഞ്ഞു. ഇനിയും സംഖ്യകൾ ഉയരാൻ സാധ്യതയേറെയാണ്.
ഇതുപ്രകാരം ആദ്യദിനം 250 കോടി കളക്ഷൻ പുഷ്പ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ചിത്രത്തിൽ ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അല്ലുവും ഫഹദും തമ്മിലുള്ള മാസ് രംഗങ്ങളോടെ ആയിരിക്കും പുഷ്പ 2 ആരാധകരിലേക്കെത്തുക. അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കളക്ഷൻ നേടുന്ന ചിത്രമായിരിക്കും പുഷ്പ 2 എന്ന കണക്ക് കൂട്ടലിലാണ് അണിയറ പ്രവർത്തകരും ആരാധകരും.