മലയാളക്കരയുടെ സ്വന്തം നടൻ അല്ലു അർജുന്റെ സഹോദരൻ അല്ലു സിരീഷ് വിവാഹിതനാകുന്നു; വധു നയനിക റെഡ്ഡി; ഏറെക്കാലത്തെ പ്രണയം പൂവണിയുന്ന നിമിഷം; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ

Update: 2025-11-01 17:10 GMT

ടനും നിർമ്മാതാവുമായ അല്ലു സിരീഷ് വിവാഹിതനാകുന്നു. നയനിക റെഡ്ഡി ആണ് വധു. വെള്ളിയാഴ്ച ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

അല്ലു സിരീഷ് തന്നെയാണ് വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മുത്തച്ഛൻ അല്ലു രാമലിംഗയ്യയുടെ ജന്മദിനത്തിലാണ് വിവാഹ നിശ്ചയം നടന്നത്. നടൻ അല്ലു അർജുൻ, ചിരഞ്ജീവി, രാംചരൺ, ഉപാസന, വരുൺ തേജ, ലാവണ്യ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

തെലുങ്ക് സിനിമാലോകത്തെ പ്രമുഖ കുടുംബങ്ങളിലൊന്നാണ് അല്ലു കുടുംബം. അല്ലു സിരീഷ് ബാലതാരമായി അഭിനയരംഗത്തെത്തി. '1971 ബിയോണ്ട് ബോർഡേഴ്സ്' എന്ന മലയാള ചിത്രത്തിലും അദ്ദേഹം പ്രധാന വേഷം ചെയ്തിട്ടുണ്ട്. 'ബഡ്ഡി'യാണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Tags:    

Similar News