എന്റെ മറുപിള്ള അടക്കം ചെയ്തത് ജഗത്ത്; എന്നെ അറിയിച്ചിരുന്നില്ല; ചടങ്ങെല്ലാം കഴിഞ്ഞതിന് ശേഷമാണ് എന്നോട് പറയുന്നത്; അതുവരെയുള്ള എല്ലാ ട്രോമകളും നെഗറ്റീവിറ്റിയും അടക്കം ചെയ്തുവെന്നാണ് സങ്കല്‍പ്പം: വെളിപ്പെടുത്തലുമായി അമല പോള്‍
ഗര്‍ഭകാല അനുഭവങ്ങളും മാതൃത്വത്തിന്റെ മാറ്റങ്ങളുമെല്ലാം തുറന്നു പങ്കുവെച്ചിരുന്ന നടി അമലാ പോള്‍ ഇത്തവണ ഒരു വ്യത്യസ്ത അനുഭവം ആരാധകരുമായും സമൂഹത്തുമായും പങ്കുവെച്ചു. പ്രസവ ശേഷം തന്റെ പ്ലാസന്റ (മറുപിള്ള) ഭര്‍ത്താവ് ജഗത്ത് സംസ്‌കരിച്ചുവെന്ന ഞെട്ടിക്കുന്ന വിവരമാണ് താരം ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
'കുഞ്ഞ് പിറന്നതിനുശേഷം മറുപിള്ളയെ പൂജാപൂര്‍വ്വം സംസ്‌കരിക്കുന്നത് പണ്ടുകാലഘട്ടത്തില്‍ കാണപ്പെടുന്ന ഒരു ആചാരമാണ്. കുഞ്ഞിനൊപ്പം മറുപിള്ളയും വളരുന്നു എന്ന വിശ്വാസത്തിലാണ് ഇത് നടത്തപ്പെടുന്നത്. അമ്മയായ സ്ത്രീയുടെ മുന്‍കാലവേദനകളും നെഗറ്റീവ് ഊര്‍ജ്ജവുമെല്ലാം ഇതോടെ അടക്കം ചെയ്യപ്പെടുന്നു എന്നതായാണ് സംസ്‌കാരത്തിന്റെ ആത്മാര്‍ത്ഥത,' എന്ന് അമല പറഞ്ഞു.
തന്റെ ജീവിതത്തില്‍ വന്ന വലിയ വഴിത്തിരിവ് ഗര്‍ഭധാരണമാണെന്നും, അത് തന്നെ വ്യക്തമായ ദിശയിലേക്കാണ് നയിച്ചതെന്നും താരം വ്യക്തമാക്കി. 'ഞാനും ജഗത്തും കണ്ടുമുട്ടിയതിനു പിന്നാലെ ഗര്‍ഭിണിയാകുന്നത്. പിന്നീട് ഞങ്ങള്‍ വിവാഹിതരായി. ജീവിതം എങ്ങോട്ടാണ് പോകുന്നത് എന്നുള്ള ആശയക്കുഴപ്പത്തിലായിരുന്നു ഞാന്‍. ആ സാഹചര്യത്തിലാണ് ഗര്‍ഭധാരണം സംഭവിച്ചത് അതിനുശേഷമാണ് ദിശയും ലക്ഷ്യവും മനസ്സിലായത്,' അവര്‍ പറഞ്ഞു. മാതൃത്വം തന്നെ മാറ്റിയെന്നും, മുന്‍പുണ്ടായിരുന്ന 'ഞാന്‍' എന്ന അഭിമാനബോധം മാറി മുഴുവന്‍ ശ്രദ്ധ കുട്ടിയിലായെന്നും അമല വ്യക്തമാക്കി. ''മകനാണ് ഞങ്ങളുടെ സ്നേഹത്തെ പൂര്‍ണ്ണതയിലേക്ക് എത്തിച്ചത്,'' എന്നും നടി പറഞ്ഞു.
എന്റെ മറുപിള്ള അടക്കം ചെയ്തത് ജഗതാണ്. എന്നെ അറിയിച്ചിരുന്നില്ല. ചടങ്ങെല്ലാം കഴിഞ്ഞതിനുശേഷം ജഗത് എന്നോട് പറഞ്ഞത് ഇത് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നിന്നെ ആദ്യം കണ്ടപ്പോള്‍ പിക്കപ് ലൈന്‍ പോലെ എന്ന് ചോദിക്കുമായിരുന്നു എന്നാണ്. ഭര്‍ത്താവ് ജഗത് തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണെന്നും അമല പറയുന്നു. തങ്ങളുടെ കഥ സിനിമയാക്കുകയാണെങ്കില്‍ അതിന് പേരിടുക 'എന്റെ മറുപിള്ളയെ അടക്കം ചെയ്യുമോ' എന്നായിരിക്കുമെന്നും അമല പറയുന്നു.