'സ്‌കര്‍ട്ട് കുറച്ചു താഴ്ത്തിയാല്‍ സിനിമക്ക് കൂടുതല്‍ മൈലേജ് ലഭിക്കുമെന്ന് വിചാരിക്കുന്നവരുണ്ട്'; 'പിസാസ് 2'-ൽ ഇറോട്ടിക് രംഗങ്ങളുണ്ട്; നഗ്നരംഗം ഒഴിവാക്കിയത് നിർമ്മാതാവിനെ ഓർത്ത്; വെളിപ്പെടുത്തലുമായി ആൻഡ്രിയ

Update: 2025-11-27 11:32 GMT

ചെന്നൈ: 'പിസാസ് 2' എന്ന ചിത്രത്തിൽ ഇറോട്ടിക് രംഗങ്ങളുണ്ടായിരുന്നുവെന്ന് നടി ആൻഡ്രിയ ജെർമിയ. തിരക്കഥയിൽ ഉൾപ്പെടുത്തിയിരുന്ന ഒരു നഗ്നരംഗം, നിർമ്മാതാവിന് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ച് സംവിധായകൻ മിഷ്കിൻ ഒഴിവാക്കുകയായിരുന്നുവെന്നും ആൻഡ്രിയ വെളിപ്പെടുത്തി. തന്റെ പുതിയ ചിത്രമായ 'മാസ്ക്'-ന്റെ പ്രചാരണ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

മിഷ്കിനെപ്പോലുള്ള ഒരു സംവിധായകൻ സിനിമയിലേക്ക് വിളിക്കുമ്പോൾ കഥ പോലും നോക്കാതെയാണ് താൻ അവസരം സ്വീകരിക്കുന്നതെന്ന് ആൻഡ്രിയ പറഞ്ഞു. "കഥയ്ക്ക് അനിവാര്യമായ രംഗമായതുകൊണ്ടാണ് അത്തരം ഒരു രംഗത്തിന് സമ്മതിച്ചത്. എന്നാൽ ഷൂട്ടിംഗ് സമയത്ത്, ഈ രംഗം ചിത്രീകരിച്ചാൽ നിർമ്മാതാവിന് പ്രശ്നങ്ങളുണ്ടാകുമെന്ന് സംവിധായകൻ അറിയിക്കുകയും അത് ഒഴിവാക്കാൻ തീരുമാനിക്കുകയുമായിരുന്നു. നമ്മുടെ സ്‌കര്‍ട്ട് കുറച്ചു താഴ്ത്തിയാല്‍ സിനിമക്ക് കൂടുതല്‍ മൈലേജുണ്ടെന്ന് വിചാരിക്കുന്ന ചിലയാളുകളെ എനിക്കറിയാം. ഈ പടത്തില്‍ വേറെയും ഇറോട്ടിക് രംഗങ്ങളുണ്ട്. പക്ഷേ, ആദ്യം കേട്ടതുപോലെ ന്യൂഡിറ്റിയില്ല," ആൻഡ്രിയ കൂട്ടിച്ചേർത്തു.

2021-ലാണ് ആൻഡ്രിയയെ കേന്ദ്ര കഥാപാത്രമാക്കി മിഷ്കിൻ 'പിസാസ് 2' പ്രഖ്യാപിച്ചത്. കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. മൂന്ന് വർഷം മുൻപ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. ആൻഡ്രിയയെ കൂടാതെ വിജയ് സേതുപതി, പൂർണ, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Tags:    

Similar News