എന്തെങ്കിലും ആഗ്രഹിച്ചാല്‍ അത് നടക്കുമെന്നത് സത്യമാണ്; ഖുഷി നീ ഇനി ഒറ്റയ്ക്കല്ല; ആര്യ എനിക്ക് അമ്മയോളം പ്രിയപ്പെട്ടവള്‍; അറിയുമ്പോൾ വലിയ സന്തോഷം; വൈറലായി സഹോദരിയുടെ കുറിപ്പ്!

Update: 2025-05-28 16:28 GMT

ഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുൻപാണ് നടി ആര്യയുടേയും സിബിന്റേയും വിവാഹനിശ്ചയം കഴിഞ്ഞത്. സോഷ്യൽ മീഡിയയിൽ അടക്കം വലിയ വൈറലായിരുന്നു വാർത്ത. ആര്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ വിവാഹനിശ്ചയം അറിയിച്ചത്. ഇപ്പോഴിതാ ആര്യക്കും സിബിനും ആശംസകൾ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സഹോദരി അഞ്ജന സതീഷ്. എന്തെങ്കിലും ആഗ്രഹിച്ചാല്‍ അത് നടക്കുമെന്നത് സത്യമാണെന്നും. ഖുഷി നീ ഇനി ഒറ്റയ്ക്കല്ല. ആര്യ എനിക്ക് അമ്മയോളം പ്രിയപ്പെട്ടവൾ ആണെന്നും കുറിപ്പിൽ പറയുന്നു.

അഞ്ജന സതീഷിന്റെ കുറിപ്പ്...

'ഒരുപക്ഷേ എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഏറ്റവും അവസാനത്തെ വ്യക്തിയായിരിക്കും ഞാന്‍. എനിക്ക് ഇത് വളരേയധികം പ്രത്യേകതകള്‍ നിറഞ്ഞ ദിവസമായിരുന്നു. എന്റെ 'കോര്‍ മെമ്മറി' എന്നു തന്നെ പറയാം. അതുകൊണ്ടാണ് ഇത്രയും സമയമെടുത്തത്. നിങ്ങള്‍ എന്തെങ്കിലും തീവ്രമായി ആഗ്രഹിച്ചാല്‍ അത് നടക്കുമെന്ന് പറയാറില്ലേ. അതുപോലെ ഞാന്‍ വര്‍ഷങ്ങളായി തീവ്രമായി ആഗ്രഹിച്ച കാര്യമാണിത്. അവളുടെ വിവാഹദിനം. ഒടുവില്‍ അത് സംഭവിച്ചു. ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ദിവസമാണ്.

ഞങ്ങളെ കൂടാതെ ഈ ദിവസത്തിനായി കാത്തിരുന്ന മറ്റൊരാളുണ്ടായിരുന്നു. അച്ഛന്‍. ഇപ്പോള്‍ അച്ഛന്‍ സന്തോഷിക്കുന്നുണ്ടാകും. നീയെനിക്ക് നമ്മുടെ അമ്മയോളം തന്നെ പ്രിയപ്പെട്ടവളാണ്. നീ ഹൃദയം തുറന്ന് പുഞ്ചിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു.

നീയും ഖുഷിയും ഇനി ഒറ്റയ്ക്കല്ലെന്ന് അറിയുമ്പോള്‍, അച്ഛന്‍ പറയുന്നതുപോലെ നീയൊരു കുടുംബജീവിതം തുടങ്ങുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. നമ്മള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ ഒരു കാര്യം പറയാം. എന്തൊക്കെ സംഭവിച്ചാലും എപ്പോഴും നിന്റെ കൂടെ ഞാനുണ്ടാകും.' എന്നും അഞ്ജന പറയുന്നു.

Tags:    

Similar News