'ഇത് എപ്പോ? ഞാൻ അറിഞ്ഞില്ലല്ലോ...!'; അനുമോൾ ബിഗ്ബോസിലേക്കോ?; പുറത്തുവരുന്ന ഗോസിപ്പുകളോട് പ്രതികരിച്ച് താരം
ഈ ഇടയ്ക്കാണ് ബിഗ്ബോസ് മലയാളത്തിന്റെ ഏഴാം സീസണിന്റെ ലോഗോ പുറത്തുവന്നത്. ഇതോടെ മലയാളി ആരാധകർ എല്ലാം കടുത്ത ആകാംക്ഷയിലാണ്. ഇത്തവണത്തെ ഷോയിൽ ആരൊക്കെ കാണുമെന്നതിനെ കുറിച്ചുള്ള ധാരാളം അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
അക്കൂട്ടത്തിൽ ആളുകൾ കേട്ട പേരാണ് അനുമോളുടേത്. ടെലിവിഷന് പരമ്പരകളിലൂടെ ഏറെ പ്രസിദ്ധയായ താരമാണ് അനു. ഇപ്പോഴിതാ ബിഗ്ബോസിലേക്ക് ഉണ്ടോ എന്ന വാർത്തകളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് അനുമോൾ.
ബിഗ്ബോസ് മലയാളം ഏഴാം സീസണിൽ അനുമോൾ അനുക്കുട്ടിയും ഉണ്ടാകും എന്നു പറഞ്ഞുകൊണ്ടുള്ള വീഡിയോയ്ക്കു താഴെ ''ഇത് എപ്പോ? ഞാൻ അറിഞ്ഞില്ലല്ലോ'', എന്നാണ് അനുമോൾ കമന്റ് ചെയ്തത്. ബിഗ് ബോസ് മലയാളത്തിന്റെ മുൻ സീസണുകൾക്കു മുൻപും മൽസരാർത്ഥികളുടെ പട്ടികയിൽ അനുമോളുടെ പേര് ഉയർന്നു കേട്ടിരുന്നു. എന്നാൽ അപ്പോഴും താരം ഷോയിൽ എത്തിയിരുന്നില്ല.