'ആ വസ്ത്രധാരണത്തിൽ ഞാൻ കംഫർട്ടബിൾ ആയിരുന്നില്ല, ഒരുപാട് ആലോചിച്ചാണ് ഞാൻ 'യെസ്' പറഞ്ഞത്'; തില്ലു സ്ക്വയറിലെ റോളിനെ പറ്റി മനസ്സ് തുറന്ന് അനുപമ പരമേശ്വരൻ

Update: 2025-08-14 10:35 GMT

കൊച്ചി:'തില്ലു സ്ക്വയർ' എന്ന സിനിമയിൽ അഭിനയിച്ചതിലൂടെ കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നതായി നടി അനുപമ പരമേശ്വരൻ. ചിത്രത്തിൽ താൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വസ്ത്രധാരണത്തിൽ താൻ വ്യക്തിപരമായി പൂർണ്ണ സംതൃപ്തയായിരുന്നില്ലെന്നും അനുപമ വെളിപ്പെടുത്തി.

മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന അനുപമ പരമേശ്വരൻ, തെലുങ്ക് സിനിമാ ലോകത്താണ് കൂടുതൽ ശ്രദ്ധ നേടിയത്. നടിയുടെ ഏറ്റവും പുതിയ ചിത്രം 'പർദ്ദ' റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനിടയിലാണ് 'തില്ലു സ്ക്വയർ' എന്ന ചിത്രത്തിലെ തന്റെ വേഷത്തെക്കുറിച്ച് അനുപമ മനസ്സ് തുറന്നത്.തന്റെ യഥാർത്ഥ സ്വഭാവത്തിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു തില്ലു സ്ക്വയർ എന്ന ചിത്രത്തിലെ ആ റോളെന്നും, സിനിമയിൽ ധരിച്ച അത്തരം വസ്ത്രങ്ങൾ ഞാൻ റിയൽ ലൈഫിൽ ധരിക്കാറില്ലെന്നും അനുപമ പറയുന്നു.

'തില്ലു സ്ക്വയർ' എന്ന സിനിമയിലേക്ക് ഓഫർ വന്നപ്പോൾ അത് സ്വീകരിക്കാൻ ഞാൻ ഒരുപാട് സമയമെടുത്തു. ഒരുപാട് ആലോചിച്ചാണ് ഞാൻ ആ സിനിമയ്ക്ക് 'യെസ്' പറഞ്ഞത്. എന്റെ യഥാർത്ഥ സ്വഭാവത്തിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വേഷമായിരുന്നു അതിൽ എനിക്ക് ലഭിച്ചത്. ആ സിനിമയിൽ ഞാൻ ധരിച്ച വസ്ത്രധാരണ രീതിയിലും ഞാൻ കംഫർട്ടബിൾ ആയിരുന്നില്ല. പലതരം വിമർശനങ്ങൾ ഈ സിനിമയെത്തുടർന്ന് എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്' അനുപമ പറഞ്ഞു.

Tags:    

Similar News