നിങ്ങളുടെ സ്വീറ്റി നീല വെളിച്ചത്തിൽ നിന്ന് മെഴുകുതിരി വെളിച്ചത്തിലേക്ക്; കൂടുതൽ കഥകളുമായി ഉടൻ കാണാം...ബൈ..!!; സിനിമയിൽ നിന്ന് കുറച്ച് ബ്രേക്ക് എടുക്കുന്നുവെന്ന് അനുഷ്ക; ഞെട്ടലോടെ ആരാധകർ

Update: 2025-09-12 11:02 GMT

ചെന്നൈ: പ്രമുഖ ദക്ഷിണേന്ത്യൻ നടി അനുഷ്ക ഷെട്ടി സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുന്നതായി പ്രഖ്യാപിച്ചു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പ്രധാന വേഷത്തിലെത്തിയ 'ഘാട്ടി' എന്ന ചിത്രം ബോക്സോഫീസിൽ തണുപ്പൻ പ്രതികരണം നേരിടുന്നതിനിടെയാണ് താരത്തിന്റെ ഈ തീരുമാനം.

വെള്ളിയാഴ്ച എക്സ് (മുൻപ് ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുഷ്ക ഇക്കാര്യം അറിയിച്ചത്. "നീല വെളിച്ചത്തിൽ നിന്ന് മെഴുകുതിരി വെളിച്ചത്തിലേക്ക്... സ്ക്രോളിംഗിനപ്പുറം, ലോകവുമായി വീണ്ടും ബന്ധപ്പെടാൻ വേണ്ടിയാണ് സോഷ്യൽ മീഡിയയിൽ നിന്ന് അൽപകാലത്തേക്ക് മാറിനിൽക്കുന്നത്," അവർ എഴുതി. കൂടുതൽ കഥകളുമായി ഉടൻ മടങ്ങിയെത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 5-ന് റിലീസ് ചെയ്ത 'ഘാട്ടി'ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ക്രിഷ് ജഗർലമുഡി സംവിധാനം ചെയ്ത ചിത്രത്തിൽ വിക്രം പ്രഭുവും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിന്റെ ഒരാഴ്ചത്തെ ആകെ വരുമാനം ഏകദേശം 6.64 കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അനുഷ്കയുടെ ഈ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി ആരാധകർ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കരിയറിലെ ഉയർച്ച താഴ്ചകൾ സ്വാഭാവികമാണെന്നും കൂടുതൽ ശക്തിയോടെ തിരിച്ചുവരണമെന്നും പലരും ആശംസിച്ചു. ഈ ഇടവേള താരത്തിന് സ്വയം പുനരാവിഷ്കരിക്കാനും പുതിയ ഊർജ്ജത്തോടെ അഭിനയ ലോകത്തേക്ക് തിരിച്ചുവരാനും അവസരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News