വൈകാരികമായി തളര്‍ന്നു പോയി; ഏറെ ആലേചിച്ചെടുത്ത തീരുമാനം; എനിക്ക് വളരാനും എന്റെ മുറിവുകള്‍ ഉണങ്ങാനും അതാണ് ശരിയായ തീരുമാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു; രണ്ട് വര്‍ഷത്തെ ദാമ്പ്യജീവിതം അവസാനിപ്പിച്ച് അപര്‍ണ വിനോദ്

Update: 2025-01-22 06:56 GMT

മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് അപര്‍ണ വിനോദ്. ഞാന്‍ നിന്നോട് കൂടെയാണ് എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണ അഭിനയത്തിലേക്ക് എത്തിയത്. 2015 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. പിന്നീട് ആസിഫ് അലി നായകനായ കോഹിനൂരില്‍ നായികയായി എത്തി കയ്യടി നേടിയിരുന്നു.

ഇപ്പോഴിതാ രണ്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വിവാഹ മോചിതയാകുന്നുവെന്ന് വെളിപ്പെടുത്തുകയാണ് അപര്‍ണ വിനോദ്. 2023 ലായിരുന്നു അപര്‍ണയുടെ വിവാഹം. കോഴിക്കോട് സ്വദേശിയായ റിനില്‍ രാജുവായിരുന്നു ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അപര്‍ണ വിനോദ് തന്റെ വിവാഹ മോചന വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമെന്നാണ് ദാമ്പത്യത്തെക്കുറിച്ച് അപര്‍ണ പറയുന്നത്. വൈകാരികമായി താന്‍ തളര്‍ന്നു പോയെന്നും താരം പറയുന്നു. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ് വിവാഹ മോചനം എന്നത്. ഒട്ടും എളുപ്പമായിരുന്നില്ല ആ തീരുമാനമെന്നും അപര്‍ണ വിനോദ് തന്റെ കുറിപ്പില്‍ പറയുന്നുണ്ട്.

താരം പറയുന്നതിങ്ങനെ

''പ്രിയപ്പെട്ട സുഹൃത്തുക്കളോടും ഫോളോവേഴ്സിനോടും. ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടൊരു മാറ്റത്തിലൂടെ ഞാന്‍ കടന്നു പോവുകയാണെന്ന വിവരം നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. വളരെയധികം ആലോചിച്ച ശേഷം എന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അത് ഒട്ടും എളുപ്പമുള്ളൊരു തീരുമാനമായിരുന്നില്ല. പക്ഷെ എനിക്ക് വളരാനും എന്റെ മുറിവുകള്‍ ഉണങ്ങാനും അതാണ് ശരിയായ തീരുമാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരവും വൈകാരികമായി തളര്‍ത്തുകയും ചെയ്ത ഘട്ടമായിരുന്നു വിവാഹം. അതിനാല്‍ ആ അധ്യായം ഞാന്‍ അവസാനിപ്പിച്ചിരിക്കുകയാണ്. മുന്നോട്ട് പോവുകയാണ് ലക്ഷ്യം. ഈ സമയം എനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. പ്രതീക്ഷയോടേയും പോസിറ്റിവിറ്റിയോടേയും എന്തെന്ന് അറിയാത്ത മുന്നോട്ടുള്ള യാത്ര ഞാന്‍ ആശ്ലേഷിക്കുകയാണ്.'

Tags:    

Similar News