'എന്റെ അച്ഛന് തുല്യമായിരുന്നു ചേട്ടൻ, അന്ന് മുതൽ ഇന്നുവരെ എല്ലാ കാര്യങ്ങളിലും..'; സീമ ജി. നായരുടെ സഹോദരീഭർത്താവ് അന്തരിച്ചു, ദീപക് ദേവിന്റെ ഭാര്യാപിതാവ്; കുറിപ്പുമായി താരം

Update: 2026-02-23 11:34 GMT

കാഞ്ഞിരപ്പള്ളി: നടി സീമ ജി. നായരെ തേടി വലിയൊരു ദുഃഖവാർത്ത. പ്രതിസന്ധികളിൽ തണലായി, ജീവിതവഴികളിൽ അച്ഛനെപ്പോലെ ചേർത്തുപിടിച്ച സഹോദരീഭർത്താവ് ഗിരിജന്റെ അപ്രതീക്ഷിത വിയോഗത്തിലാണ് താരം. തിങ്കളാഴ്ച രാവിലെ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അതീവ വികാരാധീനയായാണ് സീമ ഈ വാർത്ത പങ്കുവെച്ചത്. തന്നെയും കുടുംബത്തെയും താങ്ങിനിർത്തിയ വലിയൊരു സ്തംഭമാണ് നഷ്ടമായതെന്ന് അവർ കുറിച്ചു.

സീമയുടെ വാക്കുകൾ:

"എന്റെ അച്ഛന് തുല്യമായിരുന്നു എന്റെ ചേട്ടൻ. എനിക്ക് ആറുവയസ്സുള്ളപ്പോഴാണ് എന്റെ ചേട്ടൻ എന്റെ ചേച്ചിയെ വിവാഹം കഴിക്കുന്നത്. അന്ന് മുതൽ ഇന്നുവരെ എല്ലാ കാര്യങ്ങളിലും എനിക്കൊരു അച്ഛന്റെ സ്ഥാനത്തായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ഒരു കാർഡിയാക് അറസ്റ്റിന്റെ രൂപത്തിൽ ചേട്ടനെ ഈശ്വരൻ കൊണ്ടുപോയി."

Full View

പിന്നണി ഗായികയാണ് രേണുക ഗിരിജൻ. ദീപക് ദേവിന്റെ ഭാര്യ സ്മിത ഗിരിജൻ ഇവരുടെ മകളാണ്. സീമയുടെയും രേണുകയുടെയും സഹോദരൻ എ.ജി. അനിൽ സംഗീത സംവിധായകനാണ്. സീമ ജി. നായർ നടത്തുന്ന നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ പ്രോത്സാഹനവും പിന്തുണയുമായിരുന്നു അദ്ദേഹം നൽകിയിരുന്നത്. പ്രിയപ്പെട്ടവന്റെ വേർപാടിൽ വിതുമ്പുന്ന സീമയ്ക്കും കുടുംബത്തിനും ആശ്വാസവാക്കുകളുമായി സിനിമാ-സീരിയൽ ലോകത്തെ സുഹൃത്തുക്കളും ആരാധകരും ഒപ്പമുണ്ട്.

Tags:    

Similar News