'തമിഴ് 'താലി' തിരഞ്ഞെടുത്തതിന് ഒരു റീസൺ ഉണ്ട്..'; കാരണം വെളിപ്പെടുത്തി ആര്യ; അന്തം വിട്ട് ആരാധകർ

Update: 2025-08-28 17:32 GMT

കൊച്ചി: മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ പ്രമുഖ താരവും അവതാരകയുമായ ആര്യ ബാബു, അടുത്തിടെ വിവാഹിതയായിരുന്നു. കൊറിയോഗ്രാഫറും ഡി.ജെ.യുമായ സിബിൻ ബെഞ്ചമിൻ ആണ് വരൻ. തൻ്റെ വിവാഹത്തിന് തമിഴ് ശൈലിയിലുള്ള താലി തിരഞ്ഞെടുത്തതിൻ്റെ കാരണമാണ് ഇപ്പോൾ ചർച്ചയാവുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ താരം തന്നെയാണ് ഈ വിവരം വ്യക്തമാക്കിയത്.

"എൻ്റേത് വിശ്വകർമ താലിയാണ്, ഒരു തമിഴ് താലിയാണത്. എനിക്ക് തമിഴുമായി ബന്ധമുണ്ട്. അമ്മയുടെ കുടുംബത്തിന് തമിഴ് ബന്ധമുള്ളതുകൊണ്ട് ഞാൻ പാതി തമിഴയാണ്. അതുകൊണ്ടാണ് ഞാൻ തമിഴ് താലി തിരഞ്ഞെടുത്തത്. സാധാരണയായി തമിഴ് താലികൾക്ക് അൽപ്പം വലിപ്പക്കൂടുതലുണ്ട്. എനിക്ക് അത്ര വലിപ്പം വേണ്ടായിരുന്നു, അതുകൊണ്ട് ചെറുതാക്കി ഒരു താലി തയ്യാറാക്കുകയായിരുന്നു," ആര്യ വീഡിയോയിൽ വിശദീകരിച്ചു.

തൻ്റെ വിവാഹ മോതിരത്തെക്കുറിച്ചും താരം പരാമർശിച്ചു. കപ്പിൾ ബാൻഡ് മാതൃകയിലുള്ള മോതിരമാണ് സിബിൻ്റെയും തൻ്റെയും കൈകളിൽ അണിഞ്ഞിരിക്കുന്നത്. "പേരെഴുതൽ ചടങ്ങുകളോട് ഞങ്ങൾക്കധികം താല്പര്യമില്ല. ഇത് എല്ലാ ദിവസവും ധരിക്കാൻ സാധിക്കുന്ന മോതിരമാണ്. അതുകൊണ്ടാണ് ഇത്തരത്തിൽ ഒന്ന് തിരഞ്ഞെടുത്തത്," ആര്യ കൂട്ടിച്ചേർത്തു.

Tags:    

Similar News