അന്ന് എന്നെ പിഷാരടിയുടെ ഭാര്യയാക്കി; നിങ്ങൾ എന്താ ഇങ്ങനെ..; എന്റെ പൊന്നോ..നഹീന്ന് പറഞ്ഞാൽ നഹീ..!!; ഒടുവിൽ ആ രഹസ്യം പരസ്യമാക്കി ആര്യ

Update: 2025-11-04 07:58 GMT

ടിമാരും അവതാരകയുമായ ആര്യ ഗർഭിണിയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും, താൻ ഗർഭിണിയല്ലെന്നും ആര്യ വ്യക്തമാക്കിയത്.

'ബഡായി ബംഗ്ലാവ്' എന്ന പരിപാടിയിൽ അവതരിപ്പിച്ച കഥാപാത്രം ഗർഭിണിയായതിനെ തുടർന്നാണ് ഇത്തരം പ്രചാരണങ്ങൾ ആരംഭിച്ചതെന്ന് ആര്യ വിശദീകരിച്ചു. "എന്റെ അമ്മേ എന്താ നിങ്ങൾ ഇങ്ങനെ. ബഡായി ബംഗ്ലാവ് ചെയ്യുന്ന സമയത്ത് നിങ്ങൾ എന്നെ പിഷാരടിയുടെ ഭാര്യയാക്കി. ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. ഇപ്പോൾ എന്നെ പ്രെഗ്നന്റ് ആക്കി. ക്യാരക്ടറാണ് സുഹൃത്തുക്കളേ. ആ പരമ്പരയിൽ ധർമ്മജൻ ബോൾഗാട്ടിയുടെ ഭാര്യ ആയിട്ടാണ് എത്തുന്നത്. ആ ലേഡി ക്യാരക്ടർ പ്രെഗ്നന്റാണ്. അതാണ് നിങ്ങൾ കാണുന്നത്. ആ ഒരു ഷോയിൽ മാത്രം ഞാൻ അങ്ങനെ വരുന്നതാണ്. എന്റെ ഗർഭം അങ്ങനെയല്ല. നഹീന്ന് പറഞ്ഞാൽ നഹീ'', ആര്യ പറഞ്ഞു.

അടുത്തിടെയാണ് ആര്യയും കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. തിരുവനന്തപുരത്തെ ഒരു ബീച്ച് റിസോർട്ടിൽ വെച്ചാണ് വിവാഹം നടന്നത്. വിവാഹശേഷം തന്റെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാം പേജുകളിലൂടെയും മകൾ ഖുഷിയോടൊപ്പമുള്ള വിശേഷങ്ങൾ ആര്യ പങ്കുവെക്കാറുണ്ട്. രണ്ടാം വിവാഹത്തിന് തീരുമാനമെടുത്തത് മകളുടെ ഇഷ്ടത്തിനനുസരിച്ചാണെന്നും ആര്യ മുമ്പ് പറഞ്ഞിരുന്നു.

Tags:    

Similar News