'മനോഹരമായ സൂര്യാസ്തമയങ്ങൾ തണുത്ത കടൽക്കാറ്റ് ഒപ്പം അവനും..';ഓസ്ട്രേലിയയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് ആര്യ; നിങ്ങൾ പൊളിയാണെന്ന് കമെന്റുകൾ
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബുവും കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനും ഓസ്ട്രേലിയയിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചു. വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് ഇരുവരും ഓസ്ട്രേലിയയിലേക്ക് തിരിച്ചത്. അഡ്‍ലെയ്‌ഡിലെ മനോഹരമായ സൂര്യാസ്തമയങ്ങൾക്കിടയിൽ സിബിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ആര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
"മനോഹരമായ സൂര്യാസ്തമയങ്ങൾ, തണുത്ത കടൽക്കാറ്റ്, അവന്റെ ഊഷ്മളമായ ആലിംഗനങ്ങളും" എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിന് മുമ്പേ കമ്മിറ്റ് ചെയ്ത ഒരു ഷോയുടെ ഭാഗമായാണ് ഓസ്ട്രേലിയയിൽ എത്തിയതെന്നും, വിവാഹം കഴിഞ്ഞ അടുത്ത ദിവസം തന്നെ യാത്ര തിരിക്കേണ്ടി വന്നെന്നും ആര്യ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. മകൾ ഖുഷി നാട്ടിൽ അമ്മക്കൊപ്പമാണെന്നും താരം വ്യക്തമാക്കി.
വിവാഹത്തിന് പിന്നാലെ ഇരുവരുടെയും ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. "നിങ്ങൾ രണ്ട് പേരും പൊളി ആണ്. നിങ്ങളെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു," എന്ന് തുടങ്ങി നിരവധി സ്നേഹ പ്രകടനങ്ങളാണ് പോസ്റ്റിന് താഴെ ലഭിക്കുന്നത്.