ഡേയ്...നിനക്കൊക്കെ എന്തിന്റെ പ്രശ്നമാണ്; ഒരെണ്ണം വർക്ക്ഔട്ട് ആയില്ലെന്ന് വിചാരിച്ച് അടുത്തത് പാടില്ല എന്നാണോ?; അവർ ഒപ്പം ജീവിക്കാൻ തീരുമാനിച്ചു; അവരുടെ ലൈഫ് അടിപൊളിയായിട്ട് പോകട്ടെ; നെഗറ്റീവ് കമന്റുകളെ തേച്ചൊട്ടിച്ച് പ്രമുഖ വ്‌ളോഗർ സായ് കൃഷ്‍ണ; വൈറലായി വീഡിയോ!
കഴിഞ്ഞ ദിവസമാണ് എല്ലാവർക്കും സർപ്രൈസ് നൽകി ആര്യ സിബിൻ വിവാഹ നിശ്ചയ വാർത്തകൾ പുറത്തുവന്നത്. ഇതോടെ ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുക്കുകയും. ഇനി ജീവിതം അവസാനം വരെ സിബിന് ഒപ്പം കാണുമെന്ന് ആര്യ സമ്മതം മൂളുകയും ചെയ്തു. പിന്നാലെ ആരാധകരും സിനിമ പ്രവർത്തകരും അടക്കം നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി എത്തിയത്. ഏറെ നാളുകളായി ഉറ്റ സുഹൃത്തുക്കളാണ് ഇരുവരും.
ഇപ്പോഴിതാ ആര്യക്കും സിബിനും ആശംസകൾ നേർന്നും ഇവർക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായും രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ്ബോസ് താരവും വ്ളോഗറുമായ സായ് കൃഷ്ണ. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സായ് യുടെ വാക്കുകൾ...
''കൺഗ്രാജുലേഷൻസ്, അളിയന്മാരുടെ ലൈഫ് അടിപൊളിയായിട്ട് മുന്നോട്ടു പോകട്ടെ. അവർ രണ്ടുപേരും ഒപ്പം ജീവിക്കാൻ തീരുമാനിച്ചു. അടിപൊളി തീരുമാനം, ബെസ്റ്റ് ഫ്രണ്ട്സ് ആയിട്ടുള്ളവർ ഇനിയും ബെസ്റ്റ് ഫ്രണ്ട്സും ലൈഫ് പാർട്ണേഴ്സും കൂടി ആയിട്ട് മുന്നോട്ട് പോകാനുള്ള തീരുമാനമാണിത്'', ആര്യക്കും സിബിനും ആശംസകൾ നേർന്ന് സായ് കൃഷ്ണ വ്യക്തമാക്കുന്നു.
അതുപോലെ, ഇരുവർക്കുമെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ചും സായ് പ്രതികരിക്കുകയും ചെയ്തു. ''രണ്ടുപേർ ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയാൽ നാട്ടുകാർക്ക് എന്താണ് പ്രശ്നം? 'സൈനൈഡും വിഷവും നല്ല ചേർച്ച' എന്നാണ് ഒരു ചേച്ചി എഴുതിയത്. ആ ചേച്ചിയെ നമുക്ക് സർട്ടിഫൈഡ് പോയ്സൺ എന്ന് വിളിക്കാം അല്ലേ. ഈ നാട്ടുകാർക്കൊക്കെ എന്താണ് പ്രശ്നം? ഒന്ന് വർക്ക്ഔട്ട് ആയില്ലെന്ന് വിചാരിച്ച് അടുത്തത് പാടില്ല എന്നാണോ ആളുകള്‍ പറയുന്നത്.
ഒരു മനുഷ്യന് മുന്നോട്ടുള്ള ലൈഫിൽ അവൻ ഏറ്റവും കൂടുതൽ ഒപ്പം നിൽക്കുന്ന, കെയർ കൊടുക്കുന്ന, അല്ലെങ്കിൽ അവന് കെയർ ചെയ്യാൻ പറ്റിയ, സന്തോഷങ്ങളും സങ്കടങ്ങളും ഷെയർ ചെയ്യാൻ പറ്റിയ ഒരു പാർട്ണർ ഉണ്ടാകുന്നതില്‍ എന്താണ് കുഴപ്പം? '', എന്നും വ്ളോഗിൽ സായ് തുറന്നടിച്ചു. ആര്യയും സിബിനും ഒപ്പം ജീവിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും അവരുടെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും എന്നുമാണ് സായ് കൃഷ്ണയുടെ വ്ളോഗിനു താഴെ വരുന്ന കമെന്റുകൾ.