ഒറ്റക്കിരിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്..; സത്യം പറഞ്ഞാൽ..അഭിനയം എനിക്കൊരിക്കലും ഭയങ്കര സന്തോഷം തന്നിട്ടില്ല; ഏറെ ആസ്വദിച്ചത് റേഡിയോയിൽ മാത്രം; മനസ്സ് തുറന്ന് അശ്വതി ശ്രീകാന്ത്

Update: 2025-07-07 17:22 GMT

ഭിനയത്തിലും അവതരണത്തിനും പുറമേ എഴുത്തുലോകത്തും വളരെ സജീവമാണ് നടി അശ്വതി ശ്രീകാന്ത്. പേരന്റിങ്ങ്, സോഷ്യൽ വിഷയങ്ങൾ തുടങ്ങി പല കാര്യങ്ങളിലും അശ്വതി തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട്. ഒരു ലൈഫ് കോച്ച് എന്ന നിലയിലും താരം പ്രശസ്തയാണ്. അവതരണം, അഭിനയം എന്നീ കാര്യങ്ങളെക്കാൾ തനിക്കിഷ്ടമുള്ള മേഖലയാണ് ലൈഫ് കോച്ചിങ്ങെന്ന് അശ്വതി പറയുന്നു.

അശ്വതിയുടെ വാക്കുകൾ...

'അഭിനയത്തെക്കുറിച്ചൊക്കെ ആളുകൾ നല്ലതു പറയുമ്പോൾ സന്തോഷമുണ്ട്. പക്ഷേ, അഭിനയം എനിക്കൊരിക്കലും ഭയങ്കരമായ സന്തോഷം തന്നിട്ടില്ല. അതിനേക്കാളും ആസ്വദിച്ചത് റേഡിയോയിൽ പ്രോഗ്രാം ചെയ്തപ്പോളാണ്. ഒറ്റക്കിരിക്കാനൊക്കെ ഒരുപാട് ഇഷ്ടമുള്ളയാളാണ് ഞാൻ. കുറച്ചു ദിവസത്തേക്ക് ഷൂട്ടില്ല എന്നു പറഞ്ഞാലും ഞാൻ ഓക്കെയാണ്.

കുറേ ആളുകളൊക്കെയുള്ള വലിയൊരു ഇവന്റിലൊക്കെ പങ്കെടുക്കണമെങ്കിൽ ഞാൻ എന്നെത്തന്നെ തയ്യാറാക്കി, പുഷ് ചെയ്തിട്ടാണ് പോകുക. കുറച്ചു കഴിയുമ്പോൾ ഞാൻ ഓക്കെയാകും, പക്ഷേ അതിലേക്ക് എന്നെ എത്തിക്കാൻ ബുദ്ധമുട്ടാണ്. ഒരു പ്രോഗ്രാം മാറ്റിവെച്ചു എന്നു കേട്ടാൽ സത്യം പറഞ്ഞാൽ എനിക്ക് സന്തോഷമാണ് തോന്നുക. ആൾക്കൂട്ടങ്ങളും ബഹളങ്ങളുമൊക്കെ അധികം ഇഷ്ടമുള്ളയാളാണ് ഞാൻ', എന്നാണ് അശ്വതി ശ്രീകാന്ത് പറഞ്ഞത്.

Tags:    

Similar News