'വസ്ത്രധാരണം കൊണ്ടാണ് സ്ത്രീകളോട് മോശമായി പെരുമാറുന്നതെന്ന് കേട്ടിട്ടുണ്ട്; കൈയും കാലും മറച്ച് വസ്ത്രം ധരിച്ചിട്ടും വ്യത്യാസമൊന്നും ഇല്ല; കാറിൽ വച്ച് ഇത്രയും മോശമായ അനുഭവം ആദ്യമായിട്ടാണ്; വെളിപ്പെടുത്തലുമായി ബാക്ക്പാക്കർ അരുണിമ

Update: 2025-10-01 07:18 GMT

അങ്കാര: ട്രാവൽ വ്ലോഗ് വീഡിയോകളിലൂടെ സുപരിചിതയാണ് അരുണിമ ബാക്ക്പാക്കർ. സാമൂഹമാധ്യങ്ങളിലൂടെ തന്റെ യാത്രാനുഭവങ്ങൾ സോഷ്യൽ മീഡിയ താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തുർക്കിയിൽ യാത്ര ചെയ്യവെ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് അരുണിമ. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. കാറിൽ വച്ച് ഇത്രയും മോശമായ അനുഭവം ആദ്യമായിട്ടാണ് ഉണ്ടാകുന്നതെന്നാണ് താരം വ്യക്തമാക്കുന്നത്.

ടാക്സി ഡ്രൈവർ തന്റെ സ്വകാര്യ ഭാഗം കാണിക്കുന്നത്തിന്റെ വീഡിയോ അടക്കമാണ് താരം തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 54 രാജ്യങ്ങൾ സഞ്ചരിച്ചിട്ടും ഇത്രയും മോശം അനുഭവം എവിടെ നിന്നും ഉണ്ടായിട്ടില്ലെന്നാണ് താരം വീഡിയോയിൽ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുമ്പോൾ ഇയാൾ തടയുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഈ രാജ്യത്തെ എല്ലാവരും മോശമല്ലെന്നും താരം വീഡിയോയിലൂടെ അരുണിമ വ്യക്തമാക്കുന്നു.

Full View

അരുണിമ പങ്കുവെച്ച കുറിപ്പ്

കാറിൽ വച്ച് ഇത്രയും മോശമായ അനുഭവം ആദ്യമായിട്ടാണ്ഒ

രു രാജ്യത്ത് വെച്ച് തന്നെ നല്ലതും മോശവുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായി

I had many good and bad experiences in one country

ഒരുപാട് ചിന്തിച്ചതിനുശേഷം ആണ് ഞാൻ ഈ ഒരു വീഡിയോ ഇട്ടത്, എൻറെ നല്ലതു മോശവുമായ അനുഭവങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ ഇടുന്നു. ഈ വീഡിയോ ഇടുമ്പോൾ ഒരുപാട് ആളുകൾ എന്നെ കുറ്റപ്പെടുത്താനും നെഗറ്റീവ് പറയാനും ഉണ്ടാകുമെന്ന് അറിയാം എന്നിട്ടും ഞാൻ ഇട്ടത് ഞാൻ എന്തിന് എൻറെ മോശമായ അനുഭവങ്ങൾ ആരെയും അറിയിക്കാതെ മറച്ചുവയ്ക്കുന്നു എന്ന് തോന്നിയതുകൊണ്ടാണ്... പിന്നെ ഇൻസ്റ്റഗ്രാമിൽ പൈസ ഒന്നും കിട്ടില്ല വീഡിയോ ഇട്ടാൽ... യൂട്യൂബിൽ ആണേൽ ഇങ്ങനെയുള്ള വീഡിയോകൾക്ക് മോണിറ്റൈസേഷൻ ഉണ്ടാകില്ല...

കുറേപേർ റീച്ചിനുവേണ്ടി ഇതൊക്കെ ഇടുന്നു എന്ന് പറഞ്ഞു വരുന്നവർക്ക് വേണ്ടിയിട്ടുള്ള മറുപടിയാണിത്... ഞാൻ എന്തിന് അയാളുടെ വണ്ടിയിൽ കയറി അതുകൊണ്ടല്ലേ ഇത് സംഭവിച്ചേ എന്ന് പറഞ്ഞു വരും ഒരുപാട് ആളുകൾ ഈയടുത്ത് തന്നെ നമ്മുടെ നാട്ടിലെ കെഎസ്ആർടിസി ബസ്സിൽ വച്ചു ഇതിന് സമാനമായ അനുഭവങ്ങൾ ഒരുപാട് പേർക്ക് ഉണ്ടായി അതിനെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം?? അത് ഒരു പബ്ലിക് ട്രാൻസ്പോർട്ടേഷൻ ആണ്,അതിൽ വച്ചാണ് അങ്ങനെ സംഭവിച്ചത്..പിന്നെ ഞാൻ യാത്ര ചെയ്യുന്നത് കാണുന്ന വണ്ടികൾ എല്ലാം കൈകാണിച്ചു അവർ നിർത്തുമ്പോൾ അതിൽ കയറിയാണ് പോകുന്നത് അത് അഞ്ചുവർഷമായി അങ്ങനെ തന്നെയാണ് യാത്രകൾ ചെയ്യുന്നത്...

എൻറെ യാത്രയിൽ ഏറ്റവും കൂടുതൽ നല്ല അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്.. ഞാനിപ്പോ ഇട്ട ഈ വീഡിയോയിൽ പോലും രണ്ടാമത് വീഡിയോയിൽ നല്ല അനുഭവം ഉണ്ടായതും ഞാൻ കയറിയ വണ്ടിയിൽ നിന്നുതന്നെയാണ് അതിനെപ്പറ്റി ആരും ഒന്നും പറയുന്നില്ല ആർക്കും അത് അറിയുകയും വേണ്ട എല്ലാവരും ആ നെഗറ്റീവ് അനുഭവത്തെ മാത്രം ചൂണ്ടിക്കാണിക്കുന്നു എന്തുകൊണ്ട്??? ആളുകൾക്ക് എപ്പോഴും താൽപര്യം നെഗറ്റീവ് കഥകളാണ് എന്നാൽ എനിക്ക് എല്ലാം എൻറെ യാത്രയിൽ ഉണ്ടാവുന്ന അനുഭവങ്ങളാണ്. ഓരോ മോശമായ അനുഭവങ്ങൾ ഉണ്ടാകുമ്പോഴും ഞാൻ അതിൽ നിന്നും കൂടുതൽ സ്ട്രോങ്ങ് ആയി യാത്ര ചെയ്യുകയാണ് ചെയ്യുന്നത് അല്ലാതെ തളരുന്നില്ല...

പിന്നെ ഇതിൽ വന്ന് ഓരോ ആളുകൾ മോശം രീതിയിൽ കമന്റ് ഇടുമ്പോൾ അവരവരുടെ സ്റ്റാൻഡേർഡും ചിന്താഗതിയും ആണ് നിങ്ങൾ പബ്ലിക്കായി ഇവിടെ വന്ന് കമൻറ് ആയി രേഖപ്പെടുത്തുന്നത്... നിങ്ങൾ മോശം കമന്റ് അല്ലാതെ തളരുന്നില്ല... പിന്നെ ഇതിൽ വന്ന് ഓരോ ആളുകൾ മോശം രീതിയിൽ കമന്റ് ഇടുമ്പോൾ അവരവരുടെ സ്റ്റാൻഡേർഡും ചിന്താഗതിയും ആണ് നിങ്ങൾ പബ്ലിക്കായി ഇവിടെ വന്ന് കമൻറ് ആയി രേഖപ്പെടുത്തുന്നത്... നിങ്ങൾ മോശം കമന്റ് ഇടുന്നതിലൂടെ നിങ്ങൾ തന്നെയാണ് നാട്ടുകാർക്ക് മുന്നിൽ മോശമാകുന്നത് അല്ലാതെ ഞാനല്ല ഞാൻ എന്താണെന്ന് അറിയുന്ന വ്യക്തികൾക്ക് എന്നെ അറിയാം... പിന്നെ ഇതുപോലെ അനുഭവങ്ങൾ വസ്ത്രധാരണം കൊണ്ടാണെന്ന് പറയുന്ന കേട്ടിട്ടുണ്ട് ഞാൻ ഇതിൽ ഫുൾകൈ ഫുൾ കാൽ വസ്ത്രമാണ് ധരിച്ചിട്ടുള്ളത്.

Tags:    

Similar News