അവൻ എന്‍റെ മമ്മിയുടെ അടുത്തേക്ക് പോയി..;ദുശ്ശീലങ്ങൾ ഒന്നുമില്ലായിരുന്നു; ദൈവം വിളിച്ചാൽ എല്ലാവരും പോയേ പറ്റൂ; റോഡിന്‍റെ അവസ്ഥ കാരണം ആശുപത്രിയില്‍ എത്തിക്കാൻ കുറച്ചു വൈകി; ഞാൻ സിനിമയുമായി നടക്കുമ്പോൾ വീട്ടിലെ കാര്യങ്ങൾ നോക്കുന്നത് അവനാണ്; അനുജന്‍റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി നടൻ ബൈജു ഏഴുപുന്ന

Update: 2024-11-30 11:51 GMT

കൊച്ചി: നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ ഷെല്‍ജു ജോണപ്പന്‍ കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതം മൂലം അന്തരിച്ചത്. 49 വയസുണ്ടായിരുന്നു അദ്ദേഹത്തിന്. സഹോദരന്റെ മരണത്തിൽ ബൈജുവിന് വലിയ ദുഃഖമാണ് ഉണ്ടായിരിക്കുന്നത്. സഹോദരന്‍റെ വിയോഗത്തിൽ ബൈജുവിന്റെ പ്രതികരണം എല്ലാവരുടെയും കണ്ണ് നിറയിച്ചു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ വാക്കുകൾ..,‘കഴിഞ്ഞ ദിവസം ഷെൽജുവിന്‍റെ വിവാഹവാര്‍ഷികം ആയിരുന്നു. ഞാൻ ഉച്ചയ്ക്ക് അവനെ വിളിച്ചിരുന്നു. അവന്‍റെ കാറുമായിട്ടാണ് ഞാൻ പോയത്. ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴ എത്തിയപ്പോൾ ഷെൽജുവിന് സുഖമില്ലെന്ന വിവരം അറിഞ്ഞു. അവന് അനക്കം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് പറഞ്ഞത്. നമ്മുടെ റോഡിന്‍റെ അവസ്ഥ കാരണം ആശുപത്രിയില്‍ എത്തിക്കാൻ കുറച്ചു വൈകി. ആരോഗ്യം നന്നായി നോക്കുന്ന ആളാണ്. മദ്യപിക്കില്ല, പുകവലിക്കില്ല, ദുശ്ശീലങ്ങൾ ഒന്നും ഇല്ല.

എല്ലാ ദിവസവും വർക്ക്ഔട്ട് ഒക്കെ ചെയ്യും. ശരീരം നന്നായി നോക്കുന്ന ആളായിരുന്നു. അവന് 49 വയസ്സായി. ദൈവം വിളിച്ചാൽ ആരോഗ്യമുണ്ടെന്നോ സമയമെന്നോ ഒന്നും ഇല്ല, ദൈവത്തിനു ഇഷ്ടമുള്ളവരെ വേഗം വിളിക്കും. അവൻ എന്‍റെ മമ്മിയുടെ അടുത്തേക്ക് പോയി. സമയമാകുമ്പോൾ എല്ലാവരും പോയേ പറ്റൂ. ഞാൻ സിനിമയുമായി നടക്കുമ്പോൾ അവനാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്.’ – ബൈജു കണ്ണീരോടെ പറഞ്ഞു.

Tags:    

Similar News