'അപ്പൂപ്പൻ കിരീടം' കണ്ട് കരഞ്ഞു, അച്ഛൻ 'തന്മാത്ര' കണ്ട് വിതുമ്പി, മകൻ 'തുടരും' കണ്ട് കരയുന്നു'; ലാലേട്ടൻ നിങ്ങൾ ഒരു വികാരമാണെന്ന് ബിനീഷ് കോടിയേരി; വൈറലായി സോഷ്യൽ മീഡിയ കുറിപ്പ്

Update: 2025-10-06 13:32 GMT

കൊച്ചി: നടൻ മോഹൻലാലിനെക്കുറിച്ചുള്ള ബിനീഷ് കോടിയേരിയുടെ സോഷ്യൽ മീഡിയ കുറിപ്പ് ഏറെ ശ്രദ്ധേയമാകുന്നു. തലമുറകളായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച മോഹൻലാൽ, തന്റെ മകൻ പോലും വികാരഭരിതനാകുന്ന അനുഭവമാണ് നൽകുന്നതെന്ന് ബിനീഷ് വ്യക്തമാക്കുന്നു. 'തുടരും' എന്ന ചിത്രം കണ്ടിരുന്ന് മകൻ കരയുന്നതിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ നിരീക്ഷണം നടത്തിയത്.

'അപ്പൂപ്പൻ 'കിരീടം' കണ്ട് കരഞ്ഞു, അച്ഛൻ 'തന്മാത്ര' കണ്ട് വിതുമ്പി, ഇപ്പോൾ മകൻ 'തുടരും' കണ്ടും കരയുന്നു!" എന്ന വരികളോടെയാണ് ബിനീഷ് തൻ്റെ കുറിപ്പ് ആരംഭിക്കുന്നത്. എത്ര കാലം കഴിഞ്ഞാലും, ഏത് കഥാപാത്രത്തിലൂടെ അവതരിപ്പിച്ചാലും, സ്നേഹവും സങ്കടവും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭവമാണ് മോഹൻലാൽ നൽകുന്നതെന്ന് അദ്ദേഹം പറയുന്നു. 'ലാലേട്ടൻ... നിങ്ങൾ ഒരു വികാരമാണ്!' എന്ന് അഭിസംബോധന ചെയ്തുകൊണ്ട്, ഈ വികാരങ്ങൾ പകരുന്ന താരനായകൻ്റെ യാത്ര ഇനിയും തുടരണമെന്ന് ബിനീഷ് ആശംസിച്ചു.

ബിനീഷ് കോടിയേരിയുടെ കുറിപ്പിന്റെ പൂർണ രൂപം:

തലമുറകൾക്ക് നായകൻ!

അപ്പൂപ്പൻ 'കിരീടം' കണ്ട് കരഞ്ഞു, അച്ഛൻ 'തന്മാത്ര' കണ്ട് വിതുമ്പി, ഇപ്പോൾ മകൻ 'തുടരും' കണ്ടും കരയുന്നു!

എത്ര കാലം കഴിഞ്ഞാലും, ഏത് കഥാപാത്രമായി വന്നാലും, സ്നേഹവും സങ്കടവും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭവമാണ് ഈ മനുഷ്യൻ. ഈ വികാരങ്ങൾ പകരുന്ന ഈ താരനായകന്റെ യാത്ര ഇനിയും തുടരട്ടെ! ലാലേട്ടൻ... നിങ്ങൾ ഒരു വികാരമാണ്!

Full View

Tags:    

Similar News