'നമുക്കാർക്കും പുറകിൽ കണ്ണില്ല, എന്നാൽ ഷിംജിതയ്ക്ക് കാണാനാവും'; അഭിമാനത്തിന് വില കൊടുക്കുന്നവർക്കേ അത് മനസിലാകൂ; ദീപക്കിന്റെ ആത്മഹത്യയിൽ പ്രതികരിച്ച് ബിന്നി സെബാസ്റ്റ്യൻ

Update: 2026-01-22 07:53 GMT

കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടന്നുവെന്ന് ആരോപിച്ച് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് നടിയും ബിഗ് ബോസ് താരവുമായ ബിന്നി സെബാസ്റ്റ്യൻ. 'റീച്ചിന് വേണ്ടി ആ യുവതി ചെയ്തത് അദ്ദേഹത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചതോടെയാണ് ഒരു കുടുംബത്തിന്റെ താങ്ങ് ഇല്ലാതെയായതെന്നും, അഭിമാനത്തിന് അത്രമാത്രം വില കൊടുക്കുന്നവർക്കേ അത് മനസിലാവുകയുള്ളൂ' എന്നും ബിന്നി സെബാസ്റ്റ്യൻ തന്റെ യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞു.

ദീപക് കടന്നുപോയ മാനസികാവസ്ഥ തനിക്ക് മനസ്സിലാകുമെന്നും, ബിഗ് ബോസിന് ശേഷം താനും ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിട്ടയാളാണെന്നും അവർ കൂട്ടിച്ചേർത്തു. വീഡിയോ പ്രചരിപ്പിച്ച ഷിംജിത എന്ന യുവതിയെ പേരെടുത്ത് പറഞ്ഞ ബിന്നി, റീച്ചിന് വേണ്ടിയാണ് ഷിംജിത ഇത് ചെയ്തതെന്ന് ആരോപിച്ചു. ഷിംജിതയ്ക്ക് ഈ മാനസികാവസ്ഥ മനസ്സിലാകുമോ എന്ന് തനിക്ക് സംശയമുണ്ടെന്നും ബിന്നി പറഞ്ഞു. ആ യുവതി മാത്രമല്ല, എല്ലാ മാധ്യമങ്ങളും, 'ചോറ് തിന്നിട്ട് കോമൺസെൻസ് ഉപയോഗിക്കാൻ പറ്റാത്ത മലയാളികളും' അദ്ദേഹത്തെ ഈ അവസ്ഥയിൽ എത്തിച്ചതിന് ഉത്തരവാദികളാണെന്ന് അവർ കുറ്റപ്പെടുത്തി.

ഒരു വീഡിയോയ്ക്ക് നൽകുന്ന തംബ്നെയിൽ മാത്രമല്ല കഥയെന്നും, പലരും എഡിറ്റ് ചെയ്തും കൃത്രിമം കാണിച്ചുമാണ് വീഡിയോകൾ ചെയ്യുന്നതെന്നും ബിന്നി ചൂണ്ടിക്കാട്ടി. ഇത്തരം വീഡിയോകൾ വിശ്വസിക്കരുതെന്നും സ്വന്തം ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ മനസ്സിലാക്കണമെന്നും അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. എത്രമാത്രം സത്യമുണ്ടെന്ന് അറിയാതെ വാർത്ത നൽകിയ മാധ്യമങ്ങളും, പ്രതികരിച്ച എല്ലാവരും ദീപക്കിന്റെ ആത്മഹത്യക്ക് കാരണക്കാരാണെന്ന് ബിന്നി തുറന്നടിച്ചു.

ദീപക് കടന്നുപോയ രണ്ട് ദിവസത്തെ മാനസികാവസ്ഥ അത്രയും വേദനാജനകമായതുകൊണ്ടാണ് ആത്മഹത്യയിലേക്ക് എത്തിയതെന്നും ബിന്നി പറഞ്ഞു. തന്റെ അടുത്ത് നിൽക്കുന്ന കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായെന്ന് യുവതി പറയുന്നെങ്കിൽ, ആ കുട്ടിയെക്കൊണ്ട് പ്രതികരിപ്പിക്കണമായിരുന്നു എന്നും ബിന്നി ചോദ്യമുയർത്തി. വീഡിയോ എടുക്കുന്നത് ദീപക് ശ്രദ്ധിക്കാതിരുന്നത്, അദ്ദേഹം അങ്ങനെ ഒരു കാര്യം ചിന്തിക്കുക പോലും ചെയ്യാത്തതുകൊണ്ടാണ്.

ക്യാമറ ഓണാക്കിയതിന് ശേഷവും ഒരു തെറ്റ് ആവർത്തിക്കണമെങ്കിൽ അയാൾ ഒരു പൊട്ടനായിരിക്കണം എന്നും ബിന്നി ചോദിച്ചു. ഷിംജിതയുടെ മുൻപിലായിരുന്നു അദ്ദേഹം നിന്നിരുന്നത്. നമുക്കാർക്കും പിറകിൽ കണ്ണില്ലെങ്കിലും, ഷിംജിതയ്ക്ക് കാണാൻ സാധിക്കുമായിരുന്നു. തന്റെ ശരീരത്തിൽ സ്പർശിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ഷിംജിത മാറിയില്ല എന്നും ബിന്നി സെബാസ്റ്റ്യൻ ചോദ്യമുയർത്തി.

Tags:    

Similar News