അമൽ നീരദിന്റെ അസ്സോസിയേറ്റ് ദേവദത്ത് ഷാജി സംവിധായക വേഷത്തിൽ; രാജേഷ് മാധവൻ നായകനാകുന്ന 'ധീരൻ' ചിത്രീകരണം ആരംഭിച്ചു

Update: 2024-11-01 16:59 GMT

തീയേറ്ററുകളിൽ തകർപ്പൻ വിജയം നേടിയ ചിത്രമായിരുന്നു മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ടിലെ 'ഭീഷ്മപർവം'. ആ ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി. അമൽ നീരദിന്റെ അസ്സോസിയേറ്റ് ഡയറക്ടർ കൂടിയായിരുന്ന ദേവദത്ത് സ്വതന്ത്ര സംവിധായകാനാവുകയാണ്. 'ധീരൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പനിച്ചയത്ത് ആരംഭിച്ചു.

'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് നൽകുന്നത്. ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അർബൻ മോഷൻ പിക്ചർസും, യുവിആർ മൂവീസ്, ജെഎഎഎസ് പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 'കിഷ്കിന്ധ കാണ്ഡം'

എന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയ മുജീബ് മജീദ് ആണ് ധീരനും സംഗീത സംവിധാനം നിർവഹിക്കുന്നത്. എഡിറ്റിംഗ് ഫിൻ ജോർജ്ജ് വർഗീസാണ്.

പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർ- മഹേഷ് മാത്യു, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Tags:    

Similar News