നല്ല സിനിമകൾ ചെയ്യാൻ അവൾക്ക് ആഗ്രഹമുണ്ട്; പക്ഷെ പുരുഷന് ഒരിക്കലും അത്തരത്തിലൊന്ന് നേരിടേണ്ടി വരില്ല; ലക്ഷ്മി ഉദ്ദേശിച്ചത് സാമന്തയെ അല്ലേയെന്ന് കമെന്റുകൾ

Update: 2025-09-17 11:13 GMT

സിനിമാരംഗത്ത് വിവാഹമോചിതരായ സ്ത്രീകൾക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നതിനെക്കുറിച്ച് നടി ലക്ഷ്മി മഞ്ജു നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നു. താരങ്ങളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് ലക്ഷ്മി ഈ വിഷയം ചൂണ്ടിക്കാട്ടിയത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ഇത്തരത്തിലുള്ള വിവേചനങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും, ഒരു സൂപ്പർതാരത്തിൻ്റെ ഭാര്യ വിവാഹമോചനത്തിനു ശേഷം വാഗ്ദാനം ചെയ്യപ്പെട്ട സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതായും അവർ വെളിപ്പെടുത്തി.

"നല്ല സിനിമകൾ ചെയ്യാനായി അവൾ കാത്തിരിക്കുകയാണ്. ഒരു പുരുഷന് ഒരിക്കലും അത്തരം ഒരു സാഹചര്യം നേരിടേണ്ടി വരില്ല. അയാളുടെ ജീവിതം ഒരിക്കലും മാറില്ല. പക്ഷേ ഒരു സ്ത്രീക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ വരുന്നു. ആരും അവൾക്ക് സ്വാതന്ത്ര്യം നൽകില്ല," ലക്ഷ്മി മഞ്ജു പറഞ്ഞു.

തൻ്റെ പരാമർശം നടി സാമന്ത റൂത് പ്രഭുവിനെക്കുറിച്ചാണോ എന്ന് റിപ്പോർട്ടർമാർ ചോദിച്ചപ്പോൾ, ലക്ഷ്മി അത് നിഷേധിച്ചു. നിലവിൽ അഞ്ചാറ് സൂപ്പർ താരങ്ങൾ വിവാഹമോചിതരാണെന്നും, അവരെല്ലാവരുമായും അടുത്ത ബന്ധമുണ്ടെന്നും അവർ വ്യക്തമാക്കി. പുരുഷന്മാരേക്കാൾ സ്ത്രീകൾ നേരിടുന്ന വിലക്കുകൾ തിരിച്ചറിയാനാണ് താനിത് പറഞ്ഞതെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. 

Tags:    

Similar News