ആ ഓൺലൈൻ വാർത്ത കണ്ട് അശ്വിന്റെ അമ്മ വരെ വിളിച്ചു; അവൻ ഉടനെ പറഞ്ഞു..ടൈം ആകുമ്പോ അറിയിക്കാമെന്ന്; ഞാൻ ചിരിച്ചുപോയി; മനസ്സ് തുറന്ന് ദിയ കൃഷ്ണ

Update: 2025-06-30 11:20 GMT

ലയാളത്തിലെ പ്രിയ നടൻ കൃഷ്ണകുമാറിന്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ഗണേഷും.ഇപ്പോഴിതാ, താൻ പ്രസവിച്ചെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി ദിയ കൃഷ്ണ രംഗത്ത് വന്നിരിക്കുകയാണ്.

ദിയയുടെ വാക്കുകൾ...

'ഒരു ഓൺലൈൻ വാർത്ത കണ്ട് താൻ പ്രസവിച്ചോ എന്നറിയാൻ അശ്വിന്റെ അമ്മ പോലും വിളിച്ചതായും ദിയ പറയുന്നു. കഴിഞ്ഞ ദിവസം ദിയ പ്രസവിച്ചുവെന്ന തരത്തിൽ വാർത്തകൾ വന്നുവെന്നും ഇതോടെ പലരും തന്നെ വിളിച്ച് ആശംസകൾ അറിയിച്ചു എന്നുമാണ് കൃഷ്ണ കുമാർ പറയുന്നത്. 'അശ്വിന്റെ അമ്മയും വിളിച്ചിരുന്നു. ദിയ പ്രസവിച്ച കാര്യം എന്റെയടുത്ത് എന്താ പറയാത്തത് എന്ന് ചോദിച്ചു. അവളെന്റെ സൈഡില്‍ ഇരുന്ന് വണ്ടി ഓടിക്കുകയാണ്, ഇതുവരെ പ്രസവിച്ചിട്ടില്ല. പ്രസവിക്കുമ്പോള്‍ ഞാന്‍ പറയാം എന്നാണ് അശ്വിൻ മറുപടി നൽകിയത്' എന്ന് ദിയ കൃഷ്ണ തുറന്നുപറഞ്ഞു.

Tags:    

Similar News