അയ്യോ..ബെഡ് കണ്ടപ്പോൾ പേടി ആകുന്നു; മേക്കപ്പ് ഐറ്റംസ് ഒക്കെ ഞാൻ എടുത്തിട്ടുണ്ട്; മുഖത്ത് കുരുക്കളുള്ള മമ്മിയെ..കാണണ്ട; ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരം പങ്ക് വച്ച് ദിയ

Update: 2025-07-05 12:16 GMT

ടൻ കൃഷ്ണ കുമാറിന്റെ മകളാണ് ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ അടക്കം വളരെ സജീവമാണ് താരം. നിലവിൽ ദിയയുടെ കുഞ്ഞിനായി കാത്തിരിക്കുകയാണ് കുടുംബം.ഇപ്പോഴിതാ, ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരം പങ്ക് വച്ചിരിക്കുകയാണ് താരം. ബെഡ് കണ്ടപ്പോൾ തന്നെ പേടി ആകുന്നുവെന്നും. മേക്കപ്പ് ഐറ്റംസ് ഒക്കെ ഞാൻ എടുത്തിട്ടുണ്ടെന്നും. മുഖത്ത് കുരുക്കളുള്ള മമ്മിയെ..കാണണ്ട എന്നും ദിയ പറയുന്നു.

ദിയയുടെ വാക്കുകൾ...

എന്റെ മേക്കപ്പ് ഐറ്റംസ് ഒക്കെ ഞാൻ എടുത്തിട്ടുണ്ട്. എന്റെ കുഞ്ഞെന്നെ ട്രെൻഡിയായിട്ട് കണ്ടാൽ മതി. മുഖത്ത് കുരുക്കളുള്ള മമ്മിയായി കാണണ്ട. വന്നിറങ്ങുമ്പോൾ തന്നെ എന്ത് ഭം​ഗിയുള്ള മമ്മി എന്ന് വിചാരിച്ച് വേണം വരാൻ. മുഖത്ത് കുരു ഉണ്ടെങ്കിൽ കൊള്ളില്ലെന്നല്ല ഞാൻ ഉദ്ദേശിച്ചത്. എങ്കിലും ഞാൻ ​ഗ്ലാമറാണ്. ഒരു എക്സ്ട്രാ കോൺഫിഡൻസ് അതിന് വേണ്ടി മാത്രം.

കൊച്ച് ഇറങ്ങി വരുമ്പോൾ, അയ്യോ അമ്മയ്ക്ക് ഇത്രയും കുരു ഉണ്ടായിരുന്നോ എന്ന് വിചാരിക്കരുത്. അത്രയെ ഉള്ളൂ. പ്രസവിക്കുന്നതിന് മുൻപ് ഡേറ്റ്സ് കഴിക്കുന്നതാണെന്ന് ചിലർ പറഞ്ഞിരുന്നു. ശരിയാണോ ഇല്ലയോന്ന് അറിയില്ല. പക്ഷേ ഞാൻ രാവിലെ കഴിച്ചു എന്ന് ദിയ പറയുന്നു.

Tags:    

Similar News