'ആദ്യത്തെ കൺമണി പിറന്നു..'; ആൺ കുഞ്ഞിന് ജന്മം നൽകി ദിയ; സന്തോഷം പങ്കിട്ട് അച്ഛൻ കൃഷ്ണ കുമാർ; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മറുപടി
By : സ്വന്തം ലേഖകൻ
Update: 2025-07-05 15:45 GMT
യുട്യൂബറും ബിസിനസുകാരിയുമായ ദിയ കൃഷ്ണ അമ്മയായി. നടൻ കൃഷ്ണ കുമാറാണ് തന്റെ മകൾ അമ്മയായ വിവരം അറിയിച്ചിരിക്കുന്നത്. ദിയ ഒരു ആൺ കുഞ്ഞിനാണ് ജന്മം നൽകിയതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൃഷ്ണ കുമാർ പറഞ്ഞു.
'നമസ്കാരം സഹോദരങ്ങളെ..വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി", എന്നായിരുന്നു സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് വന്നത്.