ആ സൗഹൃ​​ദം തുടങ്ങിയത് പ്രത്യക സാഹചര്യത്തിൽ; അന്ന് അവൻ ബെസ്റ്റ് ഫ്രണ്ട്സിന്റെ ഫ്രണ്ടായിരുന്നു; കെട്ടിപ്പിടിച്ച് ഫോട്ടോ ഒക്കെ എടുത്തിട്ടുണ്ട്; മനസ്സ് തുറന്ന് ദിയ

Update: 2025-09-21 11:39 GMT

രാധകർക്ക് അന്നും ഇന്നും പ്രിയപ്പെട്ടവരാണ് ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ​ഗണേശും. സോഷ്യൽ മീഡിയയിൽ ഇവരെക്കുറിച്ചുള്ള ചർച്ചകൾ മിക്കപ്പോഴുമുണ്ടാകാറുണ്ട്. ദിയ കൃഷ്ണയെ മനസിലാക്കി ഒപ്പം നിൽക്കുന്ന ഭർത്താവാണ് അശ്വിൻ ​ഗണേശ്. സൗഹൃദത്തിൽ തുടങ്ങിയ ഇവരുടെ അടുപ്പം പിന്നീട് പ്രണയത്തിലേക്കെത്തി. സുഹൃത്തായിരുന്നപ്പോൾ അശ്വിൻ തന്റെ ജീവിത പങ്കാളിയാകുമെന്ന് ദിയ ചിന്തിച്ചിരുന്നതേയില്ല. കാരണം അന്ന് ദിയ മറ്റൊരു പ്രണയ ബന്ധത്തിലാണ്.

അന്ന് പ്രണയിച്ചയാളും അശ്വിന്റെ സുഹൃത്തായിരുന്നു. ദിയയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നില്ല അശ്വിൻ. ബെസ്റ്റ് ഫ്രണ്ട്സിന്റെ ഫ്രണ്ടായിരുന്നു. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ദിയ സംസാരിക്കുന്നുണ്ട്. സുഹൃത്തുക്കളാകുന്നതിന് മുമ്പ് അശ്വിൻ എന്നൊരാളെക്കുറിച്ച് തനിക്ക് അറിയുക പോലുമില്ലായിരുന്നെന്നാണ് ദിയ പറഞ്ഞത്. സെെന സൗത്ത് പ്ലസിലാണ് പരാമർശം.

ആദ്യമായി ദിയയെ കണ്ടപ്പോൾ ദിയ ധരിച്ചത് മഞ്ഞ നിറമുള്ള സാരിയാണെന്ന് അശ്വിൻ പറയുന്നുണ്ട്. അത് ഓർക്കാനുള്ള കാരണവും അശ്വിൻ പറയുന്നുണ്ട്. മഞ്ഞ സാരി ധരിച്ച ആ പെൺകുട്ടിക്ക് എന്നെ അറിയുക പോലുമില്ലായിരുന്നെന്ന് അശ്വിൻ പറയുന്നു. ഇതേക്കുറിച്ച് ദിയയും സംസാരിച്ചു. ഇവൻ അന്നെന്നെ കണ്ടെന്നേയുള്ളൂ. എനിക്ക് ഇങ്ങനെയൊരാൾ ഉള്ളത് പോലും അറിയില്ല. ഇവൻ എന്റെ മുൻപിൽ വന്ന് നിന്നിട്ടുണ്ട്. പക്ഷെ ഇവനെ ഞാൻ കണ്ടിട്ടില്ല.

എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു അഖിൽ. പുള്ളിയുടെ ബെസ്റ്റ് ഫ്രണ്ടാണ് അശ്വിൻ. അഖിലും ഇവനും ഒരുമിച്ച് നിൽക്കുന്നുണ്ട്. ഞാൻ അഖിലിനെയും കെട്ടിപ്പിടിച്ച് ഫോട്ടോ എടുത്ത് കൊണ്ടിരിക്കുകയാണ്. പക്ഷെ ഇവനെ ഞാൻ കണ്ടിട്ടില്ല. അഖിൽ ഇവനെ എനിക്ക് പരിചയപ്പെടുത്തിയിട്ടില്ല. പക്ഷെ ഇവന് എന്റെ പേരോ വിവരങ്ങളോ അറിയാമായിരുന്നോ എന്നെനിക്ക് അറിയില്ലെന്നും ദിയ വ്യക്തമാക്കി.

Tags:    

Similar News