ചില രാത്രികളിൽ ഉറങ്ങാൻ കൂടി കഴിയില്ല; വയറിൽ ആരോ കുത്തുന്ന പോലെ വേദന; ആദ്യം കരുതിയത് ​ഗ്യാസെന്നാ..വിശന്നാൽ ആള് ചവിട്ടും; ബേബി കിക്കിനെ കുറിച്ച് വാചാലയായി ദിയ കൃഷ്ണ

Update: 2025-03-02 11:03 GMT

ലയാളികൾക്കിടയിൽ ഏറെ ജനപ്രീതിയുള്ള താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് കുടുംബം അവർക്കിടയിൽ ഉണ്ടാകുന്ന എല്ലാ സന്തോഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്ക് വയ്ക്കുന്നു. ഈ അടുത്തിടെ ആയിരുന്നു ദിയ കൃഷ്ണയുടെ വിവാഹം നടന്നത്.

അശ്വിൻ ആണ് ദിയയുടെ ഭർത്താവ്. നിലവിൽ ഇവർ തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ തന്റെ കുഞ്ഞിന്റെ ആദ്യ കിക്കിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ താരം ദിയ.

ഗർഭകാലം പത്തൊൻപത് ആഴ്ചകൾ പിന്നിട്ടെന്ന് ദിയ കൃഷ്ണ പറയുന്നു. കുഞ്ഞിന്റെ അനക്കം ആദ്യം കിട്ടിയപ്പോൾ ​ഗ്യാസാണെന്നാണ് കരുതിയതെന്നും പല രാത്രികളിലും ഉറങ്ങാൻ കഴിയുന്നില്ലെന്നും ദിയ പറയുന്നു. "ഇപ്പോള്‍ പത്തൊമ്പത് ആഴ്ചയായി. വയറിന് അകത്തുള്ള ആള്‍ ചെറിയ അനക്കമൊക്കെ തുടങ്ങിയിട്ടുണ്ട്. ഇടയ്ക്ക് എന്റെ ഉറക്കവും കളയുന്നുണ്ട്. പെട്ടെന്നൊക്കെ എഴുന്നേറ്റിരിക്കും.

ആഹാരം കഴിച്ചാൽ പിന്നെ അനക്കം ഒന്നും ഉണ്ടാവില്ല. ബേബി ഉറങ്ങുമെന്ന് തോന്നുന്നു. തുടക്കത്തിൽ ബേബി കിക്കാണെന്ന് എനിക്ക് മനസിലായില്ല. ​ഗ്യാസ് ആണെന്നാണ് കരുതിയത്. നന്നായി കഴിയുമ്പോഴും നടക്കുമ്പോഴും നല്ല മൂവ്മെന്റ് ഉണ്ടാകാറുണ്ട്. വിശന്നിരിക്കുമ്പോൾ എന്നെ ചവിട്ടും. മനോഹരമായൊരു അനുഭവമാണത്. അത് അനുഭവിച്ചവർക്ക് അറിയാം", എന്നും ദിയ കൃഷ്ണ പറയുന്നു.

Tags:    

Similar News