വല്ലതും പറഞ്ഞാൽ പിന്നെ തെറി വിളിക്കും; എന്നിട്ട് മാറി ഇരിക്കും; എന്തെങ്കിലും കോമഡി പറയാനുള്ളപ്പോൾ മാത്രമാണ് വീട്ടിൽ ഞങ്ങൾ സംസാരിക്കുന്നത്; അഹാനയെ കുറിച്ച് ദിയ

Update: 2025-10-22 11:46 GMT

ടിയും സാമൂഹ്യ മാധ്യമ താരവുമായ അഹാനയുടെ മുപ്പതാം പിറന്നാൾ ആഘോഷത്തിനിടെ സഹോദരി ദിയ കൃഷ്ണ പങ്കുവെച്ച വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സഹോദരിമാരുടെ ബന്ധത്തെക്കുറിച്ചും അഹാനയുടെ സ്വഭാവത്തെക്കുറിച്ചും ദിയ നടത്തിയ തുറന്നുപറച്ചിലുകളാണ് ചർച്ചയ്ക്ക് വഴിവെച്ചത്.

നടൻ കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ഇഷാനി, ദിയ, അലംകൃത എന്നിവർക്ക് യൂട്യൂബ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ വലിയ ആരാധകവൃന്ദമുണ്ട്. അഹാനയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ വീഡിയോയിൽ, താനും അഹാനയും തമ്മിൽ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെങ്കിലും അത് ശക്തമായ സ്നേഹബന്ധത്തിന്റെ ഭാഗമാണെന്ന് ദിയ വെളിപ്പെടുത്തി. "അമ്മു (അഹാന) ജനിച്ചപ്പോൾ എന്നെ തലയ്ക്കടിച്ച് കൊണ്ടാണ് ജനിച്ചത് എന്ന് തോന്നും. അത് അഹാന ശ്രദ്ധ കിട്ടാതെ പോയതിന്റെ വിഷമം കൊണ്ടാകാം, കാരണം വീട്ടിലെ താരമായിരുന്നല്ലോ അവൾ," ദിയ പറഞ്ഞു.

അഹാനയുടെ നേതൃത്വപരമായ കഴിവുകളെയും ദിയ പ്രശംസിച്ചു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ അഹാനയുടെ ഇടപെടലുകളാണ് അവരെ പലപ്പോഴും തിരിച്ചുവരാൻ പ്രേരിപ്പിക്കുന്നതെന്നും ദിയ കൂട്ടിച്ചേർത്തു. "ലണ്ടനിൽ ആണെങ്കിൽ പോലും, എത്ര തിരക്കുണ്ടെങ്കിലും അഹാന ആ സ്ഥലം മുഴുവൻ ചുറ്റിക്കണ്ടിട്ടേ മടങ്ങൂ. ഞങ്ങളോ അച്ഛനോ ആണെങ്കിൽ ചോറും കറിയും കിട്ടിയില്ലെങ്കിൽ അവിടുന്ന് വരില്ല," ദിയ പരിഹാസ രൂപേണെ പറഞ്ഞു. ഏത് സാഹചര്യത്തോടും എളുപ്പത്തിൽ പൊരുത്തപ്പെടുന്ന വ്യക്തിത്വമാണ് അഹാനയെന്നും അവർ കൂട്ടിച്ചേർത്തു.

"ഞങ്ങൾ തമ്മിൽ വീട്ടിൽ അധികം സംസാരിക്കാറില്ല. വഴക്കുണ്ടാക്കുകയും തെറി വിളിക്കുകയും ചെയ്താൽ പിന്നെ മിണ്ടാതെ മാറി നിൽക്കും. എന്തെങ്കിലും തമാശ പറയാൻ തോന്നുമ്പോൾ മാത്രമാണ് ഞങ്ങൾ ഒരുമിച്ച് സംസാരിക്കുന്നത്," ദിയയുടെ വാക്കുകൾ വിശദീകരിക്കുന്നു. 

Tags:    

Similar News