'പണം വെറുതെ ഒഴുക്കിക്കളയുകയാണെന്ന് കൈനോട്ടക്കാരൻ പറഞ്ഞു, എന്നാലത് ഷോപ്പിംഗിനെ പറ്റി ആയിരിക്കുമെന്ന് കരുതി'; കുഞ്ഞ് ‌വയറ്റിലിരുന്ന് വലിയ പാഠം പഠിപ്പിക്കുമെന്ന പ്രവചനം സത്യമായെന്ന് ദിയ കൃഷ്ണ

Update: 2025-09-06 16:25 GMT

കൊച്ചി: താൻ ഗർഭിണിയായിരുന്ന സമയത്ത് നേരിട്ട സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് കൈ നോക്കി പ്രവചിക്കുന്നയാൾ മുൻകൂട്ടി പറഞ്ഞിരുന്നെന്ന് യൂട്യൂബറും സംരംഭകയും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ. അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായ ദിയയുടെ പ്രസവത്തിന്റെ വ്ളോഗ് എട്ട് മില്യണിലേറെ ആളുകളാണ് കണ്ടത്. മകന് നിയോം അശ്വിൻ കൃഷ്ണ എന്നാണ് പേരിട്ടിരിക്കുന്നത്, ഓമി എന്നാണ് വീട്ടിൽ വിളിക്കുന്നത്. തൻ്റെ സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ലക്ഷങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ദിയ പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഗർഭകാലത്ത് ഒരു കൈനോട്ടക്കാരൻ പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി സത്യമായ അനുഭവം ദിയ പങ്കുവെച്ചു. താൻ നാല് മാസം ഗർഭിണിയായിരിക്കെ കണ്ട കൈനോട്ടക്കാരൻ, കുഞ്ഞ് ആൺകുഞ്ഞായിരിക്കുമെന്നും പ്രവചിത സമയം ജൂൺ മാസമാകുമ്പോൾ വയറ്റിലിരിക്കുന്ന കുഞ്ഞ് വലിയ പാഠം പഠിപ്പിക്കുമെന്നും പറഞ്ഞിരുന്നു. കൂടാതെ, പണം വെറുതെ ഒഴുക്കിക്കളയുകയാണെന്നും, എന്നാൽ അത് തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഷോപ്പിംഗിൻ്റെ കാര്യമായിരിക്കും ഇതെന്നായിരുന്നു അന്ന് ദിയ കരുതിയത്. എന്നാൽ, ജൂൺ മാസത്തിലാണ് സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്. കൈനോട്ടക്കാരൻ പറഞ്ഞ പല കാര്യങ്ങളും അപ്രതീക്ഷിതമായി യാഥാർത്ഥ്യമായതിൽ അതിശയം തോന്നി. താൻ ഇത്തരം വിശ്വാസങ്ങൾ ഇല്ലാത്ത ഒരാളാണെങ്കിലും, അന്നത്തെ അനുഭവം ഒരു വലിയ തിരിച്ചറിവായെന്ന് ദിയ വെളിപ്പെടുത്തി. കുഞ്ഞ് വയറ്റിലിരുന്നപ്പോൾ നേരിട്ട ഈ അനുഭവം താൻ ഒരു വലിയ പാഠം പഠിച്ചെന്നും അവർ പറഞ്ഞു. 

Tags:    

Similar News