'ഒഫീഷ്യൽ ബേബി ഷവർ..'; ഇത് അവസാന ചടങ്ങ്; ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി ദിയ കൃഷ്ണ; വെസ്റ്റേൺ ലുക്കിൽ സ്റ്റൈലിഷായി അശ്വിനും; ചിത്രങ്ങൾ വൈറൽ
സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരമാണ് നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ. കുടുംബത്തിലെ എല്ലാ പുതിയ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ, ദിയയുടെയും ഭർത്താവ് അശ്വിന്റെയും ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ കുടുംബം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ദിയയും അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്.
ദിയയുടെ പ്രഗ്‍നൻസി പൂജ, വളകാപ്പ് ചിത്രങ്ങൾക്കു പിന്നാലെ ബേബി ഷവർ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. 'ഒഫീഷ്യൽ ബേബി ഷവർ, കുഞ്ഞ് വരുന്നതിനു മുൻപുള്ള അവസാനത്തെ ചടങ്ങ്' എന്ന അടിക്കുറിപ്പോടെയാണ് ദിയ ഫോട്ടോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വെസ്റ്റേൺ ലുക്കിലാണ് ദിയയെയും അശ്വിനെയും ഫോട്ടോയിൽ കാണുന്നത്. ചിക്കു ഷെയ്ഡിലുള്ള ഗൗൺ അണിഞ്ഞാണ് ബേബി ഷവർ ചിത്രങ്ങളിൽ ദിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിയയുടെ വസ്ത്രങ്ങൾ പതിവായി ഡിസൈൻ ചെയ്യാറുള്ള ശാന്തിനി തന്നെയാണ് ഈ ഗൗണും ഡിസൈൻ ചെയ്തിരിക്കുന്നത്. ലക്ഷ്മി സനീഷ് ആണ് ദിയയുടെ മേക്കപ്പ്. ബെയ്ജ് നിറത്തിലുള്ള പാന്റും കോട്ടും അകത്ത് വെള്ള നിറത്തിലുള്ള ഷർട്ടും അണിഞ്ഞാണ് ബേബി ഷവർ ചിത്രങ്ങളിൽ അശ്വിൻ പോസ് ചെയ്തിരിക്കുന്നത്.