അന്ന് കൈനോട്ടക്കാരൻ ഒരു കാര്യം പറഞ്ഞു; ജൂൺ മാസമാകുമ്പോൾ ആ സത്യം നിങ്ങൾ അറിയുമെന്ന്; പിന്നീട് അതുപോലെ തന്നെ സംഭവിച്ചു; മനസ്സ് തുറന്ന് ദിയ

Update: 2025-09-07 14:34 GMT

കൊച്ചി: അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച വ്യക്തിയാണ് യൂട്യൂബറും സംരംഭകയും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ദിയയുടെ പ്രസവം സംബന്ധിച്ച വ്ളോഗ് എട്ട് മില്യണിലേറെ ആളുകളാണ് യൂട്യൂബിൽ കണ്ടത്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് ദിയയും ഭർത്താവ് അശ്വിനും തങ്ങളുടെ മകന് നൽകിയിരിക്കുന്ന പേര്. 'ഓമി' എന്നാണ് വീട്ടിൽ കുട്ടിയെ സ്നേഹത്തോടെ വിളിക്കുന്നത്.

പ്രസവത്തിന് മുൻപേ ദിയയും കുടുംബവും നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ലക്ഷക്കണക്കിന് രൂപയാണ് അവർക്ക് നഷ്ടമായത്. ഈ വിഷയത്തെക്കുറിച്ചാണ് ദിയ പുതിയ അഭിമുഖത്തിൽ സംസാരിച്ചത്. താൻ ഗർഭിണിയായിരുന്ന സമയത്ത്, കൈനോട്ടം നോക്കിയ ഒരാൾ തന്നോട് ഈ കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞിരുന്നതായി ദിയ വെളിപ്പെടുത്തി. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ദിയ ഇക്കാര്യം വ്യക്തമാക്കിയത്.

"അന്ന് ഞാൻ നാല് മാസം ഗർഭിണിയായിരുന്നു. കൈനോക്കിയയാൾ പറഞ്ഞത്, 'നിങ്ങളുടെ കുഞ്ഞ് ഒരു പാഠം പഠിപ്പിക്കും, പണം വെള്ളം പോലെ ഒഴുകിപ്പോകും, നിങ്ങൾക്ക് അതറിയില്ല' എന്നായിരുന്നു. ഷോപ്പിങ്ങിനെക്കുറിച്ചാവാം അദ്ദേഹം പറഞ്ഞതെന്ന് ഞാൻ അശ്വിനോട് പറഞ്ഞു. എന്നാൽ ജൂൺ മാസത്തിലാണ് സാമ്പത്തിക തട്ടിപ്പ് കേസ് വരുന്നത്. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും സത്യമായി. കുഞ്ഞ് വയറ്റിലിരുന്നപ്പോഴാണ് ഞാൻ ഒരു വലിയ പാഠം പഠിച്ചത്. ഇത്തരം കാര്യങ്ങളിൽ ഞാൻ വിശ്വസിക്കുന്ന ആളല്ലായിരുന്നു, പക്ഷേ അദ്ദേഹം പറഞ്ഞത് സംഭവിച്ചു," ദിയ കൃഷ്ണ അഭിമുഖത്തിൽ പറഞ്ഞു.

Tags:    

Similar News