ഓസിയുടെ മകന് ഓമനപ്പേര് 'ഓമി'; നിയോം അശ്വിന്‍ കൃഷ്ണയെന്ന് ഒഫീഷ്യല്‍ പേര്; ദിയ കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ കണ്ണു നിറഞ്ഞ് സഹോദരി അഹാന; കാണാന്‍ തന്നെപ്പോലെയന്ന് ദിയ, 'അശ്വിന്റെ മുടി'; കുഞ്ഞു പിറവിയെ ആഘോഷമാക്കി കൃഷ്ണകുമാറും കുടുംബവും

ഓസിയുടെ മകന് ഓമനപ്പേര് 'ഓമി

Update: 2025-07-06 17:43 GMT

തിരുവനന്തപുരം: ദിയ കൃഷ്ണയ്ക്കും അശ്വിനും കുഞ്ഞു പിറന്നത് ആഘോഷമാക്കി നടന്‍ കൃഷ്ണകുമാറും കുടുംബവും. കുഞ്ഞിന്റെ പിറവിയും കുടുംബത്തിന്റെ സന്തോഷവും ഉള്‍പ്പെടുത്തി പുതിയ വ്‌ലോഗ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു ഇന്‍ഫ്‌ലുവെന്‍സാറായ ദിയ കൃഷ്ണ.

ആശുപത്രിയില്‍ ബെര്‍ത്ത് സ്യൂട്ടിലേക്ക് പോകുന്നതു മുതല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം അതിഥികള്‍ എത്തുന്നതുവരെയുള്ള വീഡിയോയാണ് പുതിയ വ്ളോഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന്. കുഞ്ഞിന്റെ പിറവിയെ കൃഷ്ണകുമാറുംകുടുംബവും ഒന്നാകെ ആഘോഷമാക്കുകയാണ്. ജനനറിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ പിതാവ് അശ്വിന്‍ പേരെഴുതുന്നതടക്കം വീഡിയോയില്‍ കാണാം.

ശനിയാഴ്ച രാത്രി 7.16-നായിരുന്നു ജനനം. 2.46 കിലോഗ്രാം ഭാരമാണ് കുഞ്ഞിനെന്നാണ് വീഡിയോയില്‍ ദിയ പറയുന്നത്. പ്രസവസമയത്ത് പിതാവ് കൃഷ്മകുമാറും അമ്മ സിന്ധു കൃഷ്ണയും സഹോദരികളും ഭര്‍ത്താവ് അശ്വിനടക്കം ദിയയുടെ കുടുംബം കൂടെയുണ്ടായിരുന്നു. അശ്വിന്റെ മാതാപിതാക്കളും ദിയയുടെ അപ്പൂപ്പനും അമ്മൂമ്മയും പിന്നീട് കുഞ്ഞിനെ കാണാനെത്തി.

നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് ജനന റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ പേരെഴുതിയത്. കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന പേര് ഓമിയെന്നാണെന്ന് സിന്ധു കൃഷ്ണ വീഡിയോയില്‍ പറയുന്നുണ്ട്. ദിയ കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ സഹോദരി അഹാനയുടെ കണ്ണുകള്‍ നിറയുന്നതായി വീഡിയോയില്‍ കാണാം.

'എന്നപ്പോലെ ഇരിക്കുന്നു, അതാണ് എനിക്ക് തോന്നിയത്. എന്നെപ്പോലെ ഇരിക്കുന്ന ഒരു ചെക്കന്‍. അശ്വിന്റെ സെയിം ഹെയര്‍ ആയിരുന്നു. കണ്ട ഉടനേ ഞാന്‍ പറഞ്ഞു, അശ്വിന്റെ പോലത്തെ ബ്ലാക്ക് തിക്ക് ഹെയര്‍', കുഞ്ഞിനെക്കുറിച്ച് ദിയ പറഞ്ഞു.


Full View

ഓസിയുടെ മകന് ഓമനപ്പേര് 'ഓമി'; നിയോം അശ്വിന്‍ കൃഷ്ണയെന്ന് ഒഫീഷ്യല്‍ പേര്; ദിയ കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ കണ്ണു നിറഞ്ഞ് സഹോദരി അഹാന; കാണാന്‍ തന്നെപ്പോലെയന്ന് ദിയ, 'അശ്വിന്റെ മുടി'; കുഞ്ഞു പിറവിയെ ആഘോഷമാക്കി കൃഷ്ണകുമാറും കുടുംബവും

'ഒരുരക്ഷയുമില്ല. ഓസി ഇത്രയും അടിപൊളിയായി പുഷ് ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചതല്ല. പുള്ളിക്കാരി നാലേ നാല് പുഷ് ചെയ്ത് ടക് എന്ന് ഇറങ്ങി വന്നു. വല്ലാത്ത ഫീല്‍ തന്നെ. ലൈഫിലെ ഏറ്റവും ബെസ്റ്റ് മൊമന്റ് ഞാന്‍ ഓസിയെ കല്യാണം കഴിച്ചത് തന്നെയാണ്. അത് കഴിഞ്ഞാണ് ഇത്. അച്ഛന്‍ എന്ന നിലയില്‍ എന്റെ ആദ്യദിവസമാണ്. ഓസി ജനിച്ച ദിവസത്തെ ആദ്യത്തെ, അച്ഛന്‍ എടുത്തു നില്‍ക്കുന്ന ഫോട്ടോ എനിക്ക് അയച്ചുതന്നിരുന്നു. അതുപോലെ തന്നെയാണ് കുട്ടിയെ കാണാന്‍', എന്നായിരുന്നു അശ്വിന്റെ പ്രതികരണം.

Tags:    

Similar News