'ആ ബലാത്സംഗ രംഗം ചെയ്തതോടെ വൈകാരികമായി ഞാന്‍ വിറച്ചു, ഛര്‍ദ്ദിക്കാന്‍ തോന്നി; ആ സീക്വന്‍സ് പൂര്‍ത്തിയാക്കിയ ഉടന്‍ ഞാന്‍ ഛര്‍ദ്ദിച്ചു: നടി ദിയ മിര്‍സ

ഛര്‍ദ്ദിക്കാന്‍ തോന്നി; ആ സീക്വന്‍സ് പൂര്‍ത്തിയാക്കിയ ഉടന്‍ ഞാന്‍ ഛര്‍ദ്ദിച്ചു: നടി ദിയ മിര്‍സ

Update: 2025-04-17 12:01 GMT

മുംബൈ: ഫാഷന്‍ രംഗത്തു നിന്നും സിനിമയിലേക്ക് ചുവടുവെച്ച നടിയാണ് ദിയ മിര്‍സ. 2001 ല്‍ സെയിഫ് അലി ഖാന്‍, ആര്‍ മാധവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായിട്ടെത്തിയ സിനിമയില്‍ നായികയായി. ഇതോടെ ബോളിവുഡിലും ദിയ മിര്‍സ എന്ന പേര് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ചെറു പ്രായത്തില്‍ കരിയര്‍ ബ്രേക്ക് കിട്ടിയെങ്കിലും വിചാരിച്ചത് പോലൊരു കരിയര്‍ ദിയയ്ക്ക് ലഭിച്ചില്ല. അടുത്തകാലത്തായി വെബ്‌സീരിസുകളിലും അവര്‍ അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ സിനിമയില്‍ ചെയ്ത റേപ്പ് സീന്‍ ഭയനാകമായിരുന്നുവെന്ന് പറയുകയാണ് ദിയ മിര്‍സ. ബലാത്സംഗ രംഗം ചിത്രീകരിച്ചതിന് ശേഷം വൈകാരികമായി തളരുകയും ഛര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് ദിയ മിര്‍സ പറഞ്ഞത്. 'ആ ബലാത്സംഗ രംഗം വളരെ ബുദ്ധിമുട്ട് ആയിരുന്നു. ആ രംഗം ചിത്രീകരിച്ചപ്പോള്‍ എനിക്ക് വിറയല്‍ വന്നു. ഛര്‍ദ്ദിക്കാന്‍ വന്നു.

ആ സീക്വന്‍സ് പൂര്‍ത്തിയാക്കിയ ഉടന്‍ ഞാന്‍ ഛര്‍ദ്ദിച്ചു. അത്രത്തോളം വൈകാരികവും ശാരീരികമായ ബുദ്ധിമുട്ട് ഉണ്ടാക്കിയതുമായിരുന്നു ആ സാഹചര്യം. വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയ നിമിഷങ്ങള്‍ ആയിരുന്നു. ഹിമാചലിലെ മനോഹരമായ സ്ഥലങ്ങളിലാണ് സീരിസ് ചിത്രീകരിച്ചത്. എന്നാല്‍ ഇങ്ങനെയുള്ള സീനുകള്‍ ഉള്ളതിനാല്‍ ജോലി കഠിനമായിരുന്നു... ' ദിയ മിര്‍സ പറഞ്ഞു.

2019ല്‍ പുറത്തിറങ്ങിയ 'കാഫിര്‍' എന്ന വെബ് സീരിസിലെ രംഗത്തെ കുറിച്ചാണ് താരം തുറന്നു പറഞ്ഞത്. അബദ്ധത്തില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ കടക്കുന്ന പാകിസ്ഥാനി സ്ത്രീയുടെ വേഷമാണ് കാഫറില്‍ ദിയ അവതരിപ്പിച്ചത്. കാഫിര്‍ സിനിമയായി റീ റിലീസ് ചെയ്യാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ദിയയുടെ അഭിമുഖം ചര്‍ച്ചയാകുന്നത്.

Tags:    

Similar News