ഏറ്റവും ഇഷ്ടപ്പെട്ട 5 സിനിമകൾ ഏതൊക്കെയെന്ന് വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍; ഇടം നേടിയത് ഒരു ഇന്ത്യൻ ചിത്രം; ആ ഷാരൂഖ് ഖാൻ ചിത്രത്തിന് പത്തില്‍ പത്ത് മാര്‍ക്ക്

Update: 2025-11-12 11:25 GMT

കൊച്ചി: തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് സിനിമകളുടെ പേര് വെളിപ്പെടുത്തി നടൻ ദുല്‍ഖര്‍ സല്‍മാന്‍. തമിഴിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ 'കാന്ത'യുടെ പ്രചരണവുമായി ബന്ധപ്പെട്ട് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ഇഷ്ട സിനിമകളെക്കുറിച്ച് സംസാരിച്ചത്. 'പത്തിൽ പത്ത് മാർക്ക് നൽകാൻ സാധിക്കുന്ന' സിനിമകളായി ദുല്‍ഖര്‍ തിരഞ്ഞെടുത്തവയിൽ ഒന്നൊഴികെ മറ്റെല്ലാം വിദേശ ചിത്രങ്ങളാണ്.

ദുൽഖറിന്റെ ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ ചിത്രം ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്നായ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' ആണ്. ഷാരൂഖ് ഖാൻ നായകനായ ഈ ചിത്രം പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. വിദേശ ചിത്രങ്ങളിൽ, ഗുസ് വാൻ സാന്റ് സംവിധാനം ചെയ്ത 'ഗുഡ് വിൽ ഹണ്ടിംഗ്', റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത 'എ ഗുഡ് ഇയർ', മൈക്കിൾ മൻ സംവിധാനം ചെയ്ത 1995-ലെ ക്ലാസിക് ചിത്രമായ 'ഹീറ്റ്', റിച്ചാർഡ് കുർട്ടിസ് സംവിധാനം ചെയ്ത റൊമാൻ്റിക് കോമഡി 'എബൗട്ട് ടൈം' എന്നിവയാണ് ദുല്‍ഖര്‍ തിരഞ്ഞെടുത്തത്.

'കാന്താ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ്റെ ഭാഗമായാണ് ദുല്‍ഖര്‍ ഈ വിവരങ്ങൾ പങ്കുവെച്ചത്. ചിത്രം ഈ മാസം 14-ന് തിയേറ്ററുകളിൽ എത്തും. സെൽവമണി സെൽവരാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ദുല്‍ഖറിൻ്റെ വേഫേറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. റാണ ദഗ്ഗുബതിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

Tags:    

Similar News