തനിക്ക് പഞ്ച് ഡയലോഗുകള്‍ ശരിയാവില്ല, പ്രത്യേകിച്ച് മലയാളം സിനിമയില്‍; അതിന് സൂപ്പര്‍താരങ്ങള്‍ തന്നെ വേണം: ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

തനിക്ക് പഞ്ച് ഡയലോഗുകള്‍ ശരിയാവില്ല

Update: 2024-10-30 12:49 GMT

ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്ന നടാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, ഹിന്ദി എന്നീ ഭാഷകളിലെല്ലാം ദുല്‍ഖര്‍ തിളങ്ങാറുണ്ട്. തന്റേതായ ശൈലിയില്‍ ഒരു ആരാധക വൃന്ദത്തെ സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും തനിക്ക് പഞ്ച് ഡയലോഗുകള്‍ ശരിയാവില്ലെന്നാണ് ദുല്‍ഖര്‍ ഇപ്പോള്‍ പറയുന്നത്. മറ്റ് സിനിമകളെ അപേക്ഷിച്ച് മലയാള സിനിമയില്‍ പഞ്ച് ഡയലോഗുകള്‍ കുറവാണെന്നും അദ്ദേഹം പറയുന്നു.

'മറ്റ് ഭാഷകളെ വെച്ച് നോക്കുമ്പോള്‍ നമ്മുടെ മലയാളം സിനിമകളില്‍ പഞ്ച് ഡയലോഗുകള്‍ കുറവാണ്. നമ്മള്‍ പഞ്ച് ഡയലോഗുകള്‍ പറയാനുള്ള അര്‍ഹതയും അതിന്റെ റൈറ്റ് കൊടുത്തിരിക്കുന്നതെല്ലാം വലിയ സൂപ്പര്‍സ്റ്റാറുകള്‍ക്ക് മാത്രമാണ്. അപ്പോള്‍ നമ്മളൊക്കെ അത് പറഞ്ഞു തുടങ്ങിയാല്‍ എടാ നീ അതിന് അത്രക്കൊന്നും ആയിട്ടില്ല എന്ന് പറയുന്നത് കേള്‍ക്കേണ്ടി വരും. ഞാനൊക്കെ അത് പിടിച്ചാല്‍ ചിലപ്പോള്‍ അങ്ങനെ ആയിക്കൊള്ളണം എന്നുമില്ല. അത്തരത്തിലുള്ള ഡയലോഗുകളെല്ലാം പറയാന്‍ ഇനിയും കുറച്ച് കാലം കൂടി എടുക്കുമായിരിക്കും,' ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

ലക്കി ഭാസ്‌കര്‍ എന്ന തെലുഗ് ചിത്രമാണ് ദുല്‍ഖറിന്റേതായി അടുത്ത ഇറങ്ങുന്ന ചിത്രം. ഏറെ നാളുകള്‍ക്ക് ശേഷമെത്തുന്ന ദുല്‍ഖര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കി അറ്റ്‌ലൂരിയാണ്. ഒക്ടോബര്‍ 31ന് ദീപാവലി റിലീസായാണ് ചിത്രമെത്തുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

Tags:    

Similar News