'എടാ സൂപ്പർസ്റ്റാർ...'; നസ്‌ലിന്റെ ഫോട്ടോയ്ക്ക് ദുൽഖർ സൽമാന്റെ കമന്റ്; ഏറ്റെടുത്ത് ആരാധകർ
കൊച്ചി: നടൻ നസ്‌ലിൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രത്തിന് ദുൽഖർ സൽമാൻ നൽകിയ കമന്റ് ഏറ്റെടുത്ത് നെറ്റിസൺസ്. 'ലോക' എന്ന ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്ന് ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരോടൊപ്പമുള്ള ചിത്രം നസ്‌ലിൻ പങ്കുവെച്ചിരുന്നു. 'സൂപ്പർസ്റ്റാറുകൾക്കിടയിൽ' എന്ന അടിക്കുറിപ്പോടെയാണ് നസ്‌ലിൻ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് മറുപടിയായി 'എടാ സൂപ്പർസ്റ്റാർ...' എന്ന് ദുൽഖർ കമന്റ് ചെയ്തു. ഇതിന് സ്നേഹം നിറഞ്ഞ ഇമോജി തിരിച്ചും നസ്‌ലിൻ നൽകി.
അബുദാബിയിൽ നടന്ന 'ലോക'യുടെ പ്രത്യേക പ്രദർശന വേളയിലാണ് സൂപ്പർ താരങ്ങളോടൊപ്പം നസ്‌ലിൻ ചിത്രമെടുത്തത്. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, നസ്‌ലിൻ, സംവിധായകൻ ഡൊമിനിക് അരുൺ എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. 'ലോക' ഒരു ചെറിയ സ്വപ്നമായി തുടങ്ങിയെന്നും അതിൻ്റെ മുഴുവൻ ക്രെഡിറ്റും ടീമിന് അവകാശപ്പെട്ടതാണെന്നും ദുൽഖർ സൽമാൻ അന്ന് പറഞ്ഞിരുന്നു.
കമന്റുകൾക്ക് പുറമെ കല്യാണി പ്രിയദർശൻ, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളും നസ്‌ലിൻ്റെ പോസ്റ്റിന് താഴെയായി നിരവധി കമന്റുകളുമായി എത്തിയിരുന്നു. ഓഗസ്റ്റ് 28ന് തിയറ്ററുകളിൽ എത്തിയ 'ലോക – ചാപ്റ്റർ വൺ ചന്ദ്ര' റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ കോടികൾ വരുമാനം നേടി മുന്നേറുകയാണ്.