'പരീക്ഷ എല്ലാം പാസായി; ലണ്ടനില്‍ നിന്നും മാസ്റ്റേഴ്സ് പൂര്‍ത്തിയാക്കി; ലണ്ടനിലേക്ക് തിരിച്ചു പോകാന്‍ പ്ലാന്‍ ഒന്നുമില്ല; സന്തോഷം പങ്കുവെച്ച് നടി എസ്തന്‍ അനില്‍
'പരീക്ഷ എല്ലാം പാസായി; ലണ്ടനില്‍ നിന്നും മാസ്റ്റേഴ്സ് പൂര്‍ത്തിയാക്കി
കൊച്ചി: ബാലതാരമായി സിനിമയില്‍ എത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തര്‍ അനില്‍. ലണ്ടനിലെ ഉപരിപഠനത്തിനായി സിനിമയില്‍ നിന്ന് എസ്തര്‍ ചെറിയൊരു ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ തന്റെ പഠന വിവരത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കയാണ് നടി. താന്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയെന്നാണ് എസ്തര്‍ വെളിപ്പെടുത്തിയത്.
ൃഒരു വര്‍ഷത്തെ മാസ്റ്റേഴ്സ് കോഴ്സ് പൂര്‍ത്തിയായതായും അതിന്റെ പ്രോജക്റ്റ് ഓഗസ്റ്റില്‍ സമര്‍പ്പിച്ചതായും താരം വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ ആസ്‌ക് എന്ന സെഷനില്‍ ആരാധകരുമായി സംവദിക്കുകയായിരുന്നു നടി. പഠനശേഷം നാട്ടിലെത്തിയെങ്കിലും ജോലിയില്‍ സജീവമാണെന്നും എസ്തര്‍ പറഞ്ഞു. ലണ്ടനിലുളള ക്ലയന്റ്സിനു വേണ്ടി ഫ്രീലാന്‍സ് ആയി ജോലി ചെയ്യുന്നുണ്ടെന്നും, അത് നാട്ടിലിരുന്ന് ചെയ്ത് അയച്ചു കൊടുത്താല്‍ മതിയെന്നും താരം വ്യക്തമാക്കി.
''ഞാന്‍ യുകെയില്‍ ചെയ്തുകൊണ്ടിരുന്ന ബിരുദാനന്തര ബിരുദത്തെക്കുറിച്ച് പലരും ചോദിക്കുന്നുണ്ട്. യുകെയില്‍ കൂടുതലും ഉള്ളത് ഒരു വര്‍ഷത്തെ മാസ്റ്റേഴ്സ് ആണ്, അത് കഴിഞ്ഞു. അതിന്റെ പ്രോജക്റ്റ് ഓഗസ്റ്റില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. എഴുതിയ പരീക്ഷ എല്ലാം പാസായി, ഇനി ഡിസേര്‍ട്ടേഷന്റെ റിസള്‍ട്ട് കൂടിയേ ഉള്ളൂ.ഡിസംബറില്‍ കോണ്‍വൊക്കേഷന്‍ ഉണ്ടാകുമെന്നു കരുതുന്നു. അതിനു വേണ്ടി ലണ്ടനിലേക്ക് പോകേണ്ടി വരും. അത് കഴിഞ്ഞാല്‍ പിന്നീട് ലണ്ടനിലേക്ക് തിരിച്ചു പോകാന്‍ പ്ലാന്‍ ഒന്നുമില്ല. ഞാന്‍ ഫ്രീലാന്‍സ് ആയി വര്‍ക്ക് ചെയ്യുന്നുണ്ട്. ലണ്ടനിലുള്ള ക്ലയന്റ്സ് ആണ്, അത് നാട്ടിലിരുന്നു ചെയ്ത് അയച്ചുകൊടുത്താല്‍ മതി.
ഇതാണ് എന്റെ പഠനത്തെപ്പറ്റിയുള്ള പുതിയ അപ്ഡേറ്റ്''- എസ്തര്‍ പറഞ്ഞു. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളജില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദം നേടിയതിനു ശേഷമാണ് താരം ലണ്ടനിലേക്ക് പോയത്.