ശക്തമായ സ്ത്രീ കഥാപാത്രവുമായി അനുഷ്ക ഷെട്ടി; റിവഞ്ച് ത്രില്ലർ 'ഘാട്ടി'യുടെ ട്രെയ്‌ലർ പുറത്ത്; റിലീസ് തീയതി പ്രഖ്യാപിച്ചു

Update: 2025-08-06 17:06 GMT

ഹൈദരാബാദ്: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുഷ്ക ഷെട്ടിയുടെ പാൻ ഇന്ത്യൻ ചിത്രമാണ് 'ഘാട്ടി'. ശക്തമായ സ്ത്രീ കഥാപാത്രവുമായാണ് അനുഷ്ക ചിത്രത്തിലെത്തുന്നത്. ഒരു റിവഞ്ച് ത്രില്ലറാണ് ചിത്രമെന്നാണ് വിവരം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതിയും ട്രെയ്‌ലറിനൊപ്പം ഔദ്യോഗികമായി പുറത്ത് വിട്ടു. 2025 സെപ്റ്റംബര്‍ 5 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. യുവി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗര്‍ലമുഡിയും ചേര്‍ന്നാണ്.

കൃഷ് സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ രാജീവ് റെഡ്ഡിയും സായ് ബാബുവും ചേർന്നാണ് നിർമ്മിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'വേദം' എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് 'ഘാട്ടി'. ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ചിത്രം ആകര്‍ഷകമായ ഒരു പ്രണയകഥയും കൂടിയായിരിക്കും എന്ന സൂചന ട്രെയ്ലര്‍ നല്‍കുന്നുണ്ട്. കേന്ദ്ര കഥാപാത്രങ്ങളുടെ പക, പ്രതികാരം, പോരാട്ടം എന്നിവയാണ് ട്രെയ്ലര്‍ കാണിച്ചു തരുന്നത്.

Full View

'വിക്ടിം, ക്രിമിനൽ, ലെജൻഡ്' എന്നാണ് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന ടാഗ്‌ലൈൻ.. ബിഗ് ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. മനോജ് റെഡ്ഡി കടസാനി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചാണക്യ റെഡ്ഡി തുരുപ്പു ആണ്. നാഗവെല്ലി വിദ്യാ സാഗർ സംഗീത സംവിധായകൻ. ഛായാഗ്രഹണം മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകൻ നാഗവെല്ലി വിദ്യാ സാഗർ, എഡിറ്റർ ചാണക്യ റെഡ്ഡി തുരുപ്പു, വെങ്കട്ട് എൻ സ്വാമി, കലാസംവിധായകൻ തോട്ട തരണി, സംഭാഷണങ്ങൾ സായ് മാധവ് ബുറ, കഥ ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം രാം കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈനർ അനിൽ ഭാനു, മാർക്കറ്റിംഗ് ഫസ്റ്റ് ഷോ, പിആർഒ ശബരി.

Tags:    

Similar News