നീല സാരിയണിഞ്ഞ സുന്ദരി, മനോഹരമായ പുഞ്ചിരി; ഇന്ത്യയുടെ മോണിക്ക ബെല്ലൂച്ചിയെന്ന് വാഴ്ത്തി സൈബർ ലോകം; 'ഇന്റിമസി' സീൻ ഷൂട്ട് ചെയ്ത അനുഭവങ്ങൾ തുറന്ന് പറഞ്ഞതോടെ വൈറൽ; 37-ാം വയസില്‍ 'നാഷണൽ ക്രഷ്' ആയി ഗിരിജ

Update: 2025-11-12 13:05 GMT

മുംബൈ: നീല സാരിയുമണിഞ്ഞ് മനോഹരമായ പുഞ്ചിരിയുമായി അഭിമുഖത്തിൽ തിളങ്ങിയ സുന്ദരിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം. സിഡ്‌നി സ്വിനിയോടും മോണിക്ക ബെല്ലൂച്ചിയോടുമൊപ്പം താരതമ്യം ചെയ്യപ്പെടുന്ന ഈ സുന്ദരി, 37-ാം വയസ്സിൽ ഇന്ത്യയുടെ പുതിയ 'നാഷണൽ ക്രഷ്' ആയി മാറിയിരിക്കുകയാണ്. ഗിരിജ ഓക്ക് ഗോഡ്‌ബോൾ എന്ന മറാത്തി നടിയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.

'ലല്ലൻടോപ്' എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖമാണ് ഗിരിജയെ പെട്ടന്നൊരു ദിവസം പ്രശസ്തയാക്കിയത്. തൻ്റെ കോളേജിൽ പഠിക്കുമ്പോൾ പ്രൊഫസർ 'വേവ്‌സ്' എന്ന വാക്കിന് പകരം 'ബേബ്‌സ്' എന്ന് തെറ്റായി ഉപയോഗിച്ചതിനെക്കുറിച്ചുള്ള രസകരമായ അനുഭവം ഗിരിജ പങ്കുവെക്കുന്ന വീഡിയോ വൈറലായതോടെയാണ്, ആരാണിതെന്ന ആകാംഷയോടെ സോഷ്യൽ മീഡിയ അവരുടെ പിന്നാലെ കൂടിയത്. ഈ വീഡിയോയുടെ പിന്നാലെ ഗിരിജയുടെ പഴയ സിനിമകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചാരം നേടുന്നുണ്ട്.

'തെറാപ്പി ഷെറാപ്പി'യുടെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ അനുഭവങ്ങളും ഗിരിജ അഭിമുഖത്തിൽ പങ്കുവെച്ചു. സഹനടൻ ഗുൽഷൻ ദേവയ്യ തനിക്ക് പൂർണ്ണമായ സുരക്ഷിതത്വം ഉറപ്പാക്കിയതിനെ നടി പ്രശംസിച്ചു. ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഗുൽഷൻ കാണിച്ച കരുതൽ അവിശ്വസനീയമായിരുന്നുവെന്ന് ഗിരിജ പറഞ്ഞു. സാധാരണയായി ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ സെറ്റിൽ ഒരു ഇന്റിമസി കോ-ഓർഡിനേറ്റർ ഉണ്ടാവാറുണ്ട്. എന്നാൽ, ഗുൽഷൻ സ്വയം ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തി, തൻ്റെ സൗകര്യം ഉറപ്പാക്കാൻ 17 തവണയോളം 'ഓക്കെ ആണോ' എന്ന് ചോദിച്ചെന്നും ഗിരിജ വെളിപ്പെടുത്തി.

1987 ഡിസംബർ 27-ന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജനിച്ച അവർ, 2011-ൽ ചലച്ചിത്രകാരൻ സുഹൃദ് ഗോഡ്ബോളെയെ വിവാഹം കഴിച്ചു. മറാഠി നടൻ ഗിരീഷ് ഓക്കിന്റെ മകളാണ് ഗിരിജ. മുംബൈയിലെ താക്കൂർ കോളജ് ഓഫ് സയൻസ് ആൻഡ് കൊമേഴ്‌സിൽ നിന്ന് ബയോടെക്നോളജിയിൽ ബിരുദം നേടിയിട്ടുണ്ട്. 2011-ൽ ചലച്ചിത്രകാരൻ സുഹൃദ് ഗോഡ്ബോളെയെയാണ് വിവാഹം കഴിച്ചത്. ബോളിവുഡ് ചിത്രങ്ങളായ 'താരെ സമീൻ പർ', 'ഷോർ ഇൻ ദ സിറ്റി', 'ജവാൻ' തുടങ്ങിയവയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 'ഇൻസ്പെക്ടർ ഷെൻഡെ'യാണ് അവസാനം പുറത്തിറങ്ങി താരം അഭിനയിച്ച ചിത്രം. ടെലിവിഷൻ പരമ്പരകളിലും അവതാരകയായും ഗിരിജ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

Tags:    

Similar News