കല്യാണം കഴിക്കാൻ ആഗ്രഹം തോന്നിയാൽ ഒരു മലയാളി ചെറുക്കനെ കെട്ടാനാണ് താൽപ്പര്യം; ആഹാരമൊക്കെ ഉണ്ടാക്കാൻ അറിയാം..; മനസ്സ് തുറന്ന് ജിസേൽ

Update: 2025-10-25 09:55 GMT

ബിഗ് ബോസ് മലയാളം സീസൺ 7ലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മോഡലും നടിയുമായ ജിസേൽ, കേരളത്തോടും ഇവിടുത്തെ ഭക്ഷണത്തോടുമുള്ള ഇഷ്ടം തുറന്നുപറഞ്ഞു. പാതി മലയാളിയായ താരം, ഹിന്ദി ബിഗ് ബോസിലും മത്സരിച്ചിട്ടുണ്ട്.

മുറി മലയാളവുമായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ ജിസേൽ, മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. രാജ്യാന്തര മോഡലും ബോളിവുഡ് താരവുമായ ജിസേൽ, മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരുന്നിട്ടും അപ്രതീക്ഷിതമായി ഷോയിൽ നിന്ന് പുറത്തായിരുന്നു.

ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് ജിസേൽ തൻ്റെ ഇഷ്ടവിഭവങ്ങളെക്കുറിച്ച് വാചാലയായത്. "ചെറുപ്പത്തിൽ അമ്മ പാചകം പഠിപ്പിച്ചിരുന്നു. എനിക്ക് അവിയൽ ഉണ്ടാക്കാൻ അറിയാം, സാമ്പാർ ഉണ്ടാക്കാനും അറിയാം. ബിഗ് ബോസ് വീട്ടിൽ പലതും ഉണ്ടാക്കി നോക്കി, പക്ഷേ അവിടെ വെച്ച് അവിയൽ ഉണ്ടാക്കാൻ സാധിച്ചില്ല. സാമ്പാർ ഉണ്ടാക്കിയിരുന്നു," ജിസേൽ പറഞ്ഞു.

വിവാഹത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന്, "ഒരു മലയാളി ചെറുക്കനെ വിവാഹം കഴിക്കാൻ സാധിച്ചാൽ വളരെ സന്തോഷം" എന്നായിരുന്നു ജിസേൽ മറുപടി നൽകിയത്.

പതിനാലാം വയസ്സിൽ മോഡലിംഗ് രംഗത്തേക്ക് കടന്നുവന്ന ജിസേൽ, മിസ്സ് രാജസ്ഥാൻ, മിസ്സ് ബെസ്റ്റ് ബോഡി, മിസ്സ് പൊട്ടൻഷ്യൽ തുടങ്ങിയ കിരീടങ്ങൾ നേടിയിട്ടുണ്ട്. 2011-ലെ കിങ്ഫിഷർ കലണ്ടറിലും ഇടംപിടിച്ച താരം, 'ഫോർട്ട് മോഡൽസ് സൂപ്പർ മോഡൽ ഓഫ് ദി വേൾഡ്' മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

Tags:    

Similar News