'എന്റെ ഭര്‍ത്താവ് കാര്‍ത്തിക് വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍ എന്റെ വാതിലില്‍ മുട്ടിയവനാണ്; അയാളെ ഇതുപോലെ കാണുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്'; വിശാലിനെതിരെ സുചിത്ര
ഇക്കഴിഞ്ഞ ദിവസം നടന്ന 'മദ ഗദ രാജ' എന്ന സിനിമയുടെ പ്രി-റിലീസ് ചടങ്ങിലെത്തിയ തമിഴ് നടന്‍ വിശാലിനെ കണ്ട് ആരധകരും സിനിമ ലോകവും അമ്പരന്നിരുന്നു. എന്താണ് നടന് സംഭവിച്ചതെന്നറിയാതെ പലരും ആശങ്കപ്പെട്ടു. പ്രി-റിലീസ് ചടങ്ങില്‍ എത്തിയ വിശാലിന്റെ അവസ്ഥ അത്രക്ക് മോശം ആയിരുന്നു. വീഡിയോ പുറത്ത് വന്നതോടെ എല്ലാവരും ഒരേ ശബ്ദത്തില്‍ ചോദിച്ചത് എന്താണ് പറ്റിയതെന്നാണ്. നടക്കാനും സംസാരിക്കാനും തീരെ വയ്യാതെയാണ് നടന്‍ ആ വേദിയില്‍ എത്തിയത്. കടുത്ത പനിയാണെന്ന് ആയിരുന്നു അനൗദ്യേഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചര്‍ച്ചകളോട് വിശാലോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇതിന് പിന്നാലെ നാടന്റെ ആരോഗ്യ നിലയെപറ്റി വലിയ ചര്‍ച്ചയാണ് ഉടലെടുത്തത്. ഇപ്പോഴിതാ വിശാലിനെ ഈ നിലയില്‍ കണ്ടതില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ചിരിക്കുകയാണ് ഗായിക സുചിത്ര.
തന്റെ ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വന്ന് തന്റെ വാതിലില്‍ മുട്ടിയ വ്യക്തിയാണ് വിശാല്‍ എന്ന് സുചിത്ര പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സുചിത്ര ആരോപണം ഉന്നയിച്ചത്. വിശാലുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് സുചിത്ര വീഡിയോയില്‍ പറയുന്നത്. അന്നത്തെ ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ വീട്ടിലില്ലാത്ത സമയത്ത് വിശാല്‍ മദ്യലഹരിയില്‍ വൈന്‍ കുപ്പിയുമായി തന്റെ വാതിലില്‍ മുട്ടിയിരുന്നുവെന്നാണ് സുചിത്ര വിഡിയോയില്‍ പറയുന്നത്.
സുചിത്രയുടെ വാക്കുകള്‍ ഇങ്ങനെ... 'നിങ്ങളുടെ ഫാന്‍സ് വളരെ ചീപ്പാണ്, നിങ്ങള്‍ക്കെല്ലാവര്‍ക്കും വിശാലിനോട് സഹതാപം തോന്നുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചത് ഞാന്‍ നിങ്ങളോട് പറയാം. അന്നത്തെ എന്റെ ഭര്‍ത്താവ് കാര്‍ത്തിക് വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍ ഒരു ദിവസം വാതിലില്‍ മുട്ട് കേട്ടു. ഞാന്‍ തുറന്നപ്പോള്‍ കാര്‍ത്തിക് കുമാര്‍ വീട്ടിലുണ്ടോ എന്ന് ചോദിച്ച് വിശാല്‍ ഒരു കുപ്പി വൈനുമായി അവിടെ നില്‍ക്കുകയായിരുന്നു.
പിന്നെ, ഞാന്‍ അകത്ത് വരും എന്ന് അവര്‍ പറഞ്ഞു, പക്ഷേ ഞാന്‍ സമ്മതിച്ചില്ല. അവന്‍ വൈന്‍ കുപ്പി എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞു, എന്തിനാ വന്നതെന്ന്. കാര്‍ത്തിക് വീട്ടിലില്ലെന്ന് ഞാന്‍ പറഞ്ഞു. കുപ്പി ഗൗതം മേനോന്റെ ഓഫീസിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ വാതിലടച്ച് സംഭാഷണം അവസാനിപ്പിച്ചു. അയാളെ ഇതുപോലെ കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,'' ആരാധകരും സഹപ്രവര്‍ത്തകരും വിശാലിന്റെ സുഖം പ്രാപിക്കാന്‍ ആശംസിക്കുമ്പോഴാണ് സുചിത്രയുടെ പരാമര്‍ശങ്ങള്‍ എന്നതാണ് ശ്രദ്ധേയം.