സിനിമയിലെ തുടക്കം കാലം മുതല്‍ ചുംബന സീനുകള്‍ ചെയ്തതു കൊണ്ടാണ് 'സീരിയല്‍ കിസ്സര്‍' എന്ന പേര് വന്നത്; ഈ വിളിപ്പേര് തനിക്ക് അരോചകമായി തോന്നി; മാര്‍ക്കറ്റിങ്ങിനായി വരെ ഉപയോഗിക്കാന്‍ തുടങ്ങി; ഇമ്രാന്‍ ഹഷ്മി

Update: 2025-04-11 10:40 GMT

തന്നെ സീരിയല്‍ കിസ്സര്‍ എന്ന് വിശേഷിപ്പിക്കുന്നതിനെ കുറിച്ച് നടന്‍ ഇമ്രാന്‍ ഹാഷ്മി. ഈ വിളിപ്പേര് തനിക്ക് അരോചകമായി തോന്നിയിരുന്നു എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്. സിനിമയിലെ തുടക്കം കാലം മുതല്‍ ചുംബന സീനുകള്‍ ചെയ്തതു കൊണ്ടാണ് നടന് സീരിയല്‍ കിസ്സര്‍ എന്ന പേര് ലഭിച്ചത്. ആ പ്രതിഛായയില്‍ നിന്നും പുറത്തു കടക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇപ്പോള്‍ അതില്‍ കുഴപ്പമില്ല എന്നാണ് നടന്‍ പറയുന്നത്.

എന്റെ പേരിന് മുമ്പില്‍ മാധ്യമങ്ങളും 'സീരിയില്‍ കിസ്സര്‍' എന്ന വിശേഷണം ഉപയോഗിച്ചു. 2003 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ അത് എനിക്കൊരു ലേബലായി തീര്‍ന്നു. മാര്‍ക്കറ്റിങ്ങിനായി അത് ഉപയോഗിക്കാന്‍ തുടങ്ങി. ഒരു കാരണവുമില്ലാതെ സിനിമകളില്‍ അത്തരം രംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. എന്നാല്‍ ഞാന്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല.

സീരിയല്‍ കിസ്സര്‍ എന്ന പ്രതിച്ഛായയില്‍ നിന്ന് പുറത്തുകടക്കാന്‍ വ്യത്യസ്തമായത് എന്തെങ്കിലും ചെയ്യുന്നത് സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിരുന്നില്ല. അഭിനേതാവെന്ന നിലയില്‍ ഗൗരവമായി പരിഗണിക്കണമെന്ന് ആഗ്രഹിച്ചു. വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അപ്പോള്‍ ആളുകള്‍ പറയും, 'കൊള്ളാം പക്ഷേ ഇതില്‍ അത് ഇല്ലല്ലോ' എന്ന്.

ഞാന്‍ പുതിയത് എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുകയാണ്. ഞാനൊരു നടനാണ്. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യുക എന്നത് എന്റെ ജോലിയാണ്. എന്തിനാണ് എപ്പോഴും ഒന്ന് തന്നെ കാണണം എന്ന് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് എനിക്കത് അരോചകമായി തോന്നിയത്. അല്ലാത്തപക്ഷം എനിക്ക് യാതൊരു എതിര്‍പ്പുമില്ല എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്.

Tags:    

Similar News