'അയാള്‍ എന്റെ നേരെ നിന്ന് സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി, എനിക്ക് പേടിയായി'; കുട്ടിക്കാലത്ത് നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് നടി

'അയാള്‍ എന്റെ നേരെ നിന്ന് സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി, എനിക്ക് പേടിയായി'

Update: 2025-06-08 13:41 GMT

മുംബൈ: കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ജാമി ലിവര്‍. വളര്‍ന്നു വരുന്തോറും ഈ സംഭവങ്ങള്‍ തന്നെ മാനസികമായി വളരെയധികം ബാധിച്ചുവെന്നും അതുകൊണ്ട് പുരുഷന്മാരില്‍ നിന്ന് കുറേക്കാലം താന്‍ അകലം പാലിച്ചിരുന്നുവെന്നും നടി വെളിപ്പെടുത്തി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജാമി തനിക്ക് രേിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത്.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് സുഹൃത്തിനൊപ്പം നില്‍ക്കവേ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ചാണ് നടി ആദ്യം സംസാരിച്ചത്. 'അന്ന് ഞാനും എന്റെ ഒരു സുഹൃത്തും കൂടി എന്റെ സഹോദരന്‍ വരാനായി കാറില്‍ കാത്തിരിക്കുകയായിരുന്നു. ഞങ്ങള്‍ പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍, ഒരാള്‍ എന്റെ നേരെ വന്ന് നിന്നുകൊണ്ട് സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി.

അന്ന് ഞാന്‍ വളരെ ചെറുതായിരുന്നതു കൊണ്ട് അയാള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല. പെട്ടെന്ന് ഞാന്‍ ഇക്കാര്യം എന്റെ സുഹൃത്തിനോട് പറഞ്ഞു, 'നിന്റെ പിറകില്‍ ഒരാളുണ്ട്, അയാള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല' എന്ന്. 'നീ അത് ശ്രദ്ധിക്കണ്ട നമുക്ക് സംസാരിക്കാമെന്ന് എന്റെ സുഹൃത്ത് പറഞ്ഞു'. എനിക്ക് വല്ലാതെ പേടിയായി. ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി.

ഞാന്‍ പതുക്കെ കാര്‍ എടുത്ത് മാറ്റി, ലോക്ക് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന് അയാള്‍ക്ക് മനസ്സിലായി. അയാള്‍ പോയി. ആ സമയത്ത് എനിക്ക് വെറും 10 അല്ലെങ്കില്‍ 12 വയസ് പ്രായമേ കാണൂ'.- നടി പറഞ്ഞു.

സ്‌കൂള്‍ ബസിലെ കണ്ടക്ടര്‍ മോശമായി പെരുമാറിയതിനേക്കുറിച്ചും ജാമി സംസാരിച്ചു. 'ഞങ്ങളുടെ സ്‌കൂളില്‍ ഒരു ബസ് കണ്ടക്ടര്‍ ഉണ്ടായിരുന്നു. അയാള്‍ ഞങ്ങളെ മോശമായ രീതിയില്‍ സ്പര്‍ശിക്കുമായിരുന്നു. ഞങ്ങളുടെ സംരക്ഷകനാകേണ്ടയാളായിരുന്നു അയാള്‍. പക്ഷേ അയാള്‍ ഞങ്ങളുടെ ദേഹത്ത് സ്പര്‍ശിക്കുകയും പിടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ഈ സംഭവങ്ങളൊക്കെ എനിക്കൊരു ദുഃസ്വപ്നം പോലെയാണ്. ഈ സംഭവങ്ങള്‍ ഒന്നും വീണ്ടും ഓര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'.- നടി വ്യക്തമാക്കി.

Tags:    

Similar News