പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റം; ബാക്കി ദിവസം അത് കഴിഞ്ഞതിന്റെ കുറ്റം; കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകൾക്ക് അപവാദമാണ് മഞ്ജുവാര്യർ; കുറിപ്പുമായി ജയചന്ദ്രൻ കൂട്ടിക്കൽ

Update: 2026-01-05 05:58 GMT

തിരുവനന്തപുരം: മഞ്ജു വാര്യരെ പ്രശംസിച്ച് നടൻ ജയചന്ദ്രൻ കൂട്ടിക്കൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടന്റെ പ്രതികരണം. ജീവിക്കാൻ സാഹസം വേണ്ടി വരുന്നതിനാൽ യോജിച്ച് പോകാൻ പറ്റാത്ത ബന്ധങ്ങളിൽ കടിച്ച് തൂങ്ങി ഭർത്താവ് കൊണ്ടുവരുന്ന ഭക്ഷണവും കഴിച്ച് അയാളെയും സംശയരോഗിയാക്കി മറ്റുള്ളവരുടെ ഭാര്യമാർക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരികളായ കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാകുന്ന സ്ത്രീകൾക്കും മഞ്ജു അപവാദമാണ്എന്നും ജയചന്ദ്രൻ കൂട്ടിക്കൽ ഫേസ്ബുക്കിൽ കുറിച്ചു.

ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്ക്കെങ്ങാനും ഒരു ദിവസം കിട്ടിയാൽ അതിൽ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ.., ജീവിക്കാൻ സാഹസം വേണ്ടി വരുന്നതിനാൽ, യോജിച്ച് പോകാൻ പറ്റാത്ത ബന്ധത്തിൽ കടിച്ച് തൂങ്ങി ഭാർത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി; മറ്റുള്ളവരുടെ ഭാര്യമാർക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളിൽ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ.. (ഉണ്ടോയെന്നറിയില്ല) 'ഉണ്ടെങ്കിൽ' അത്തരക്കാർക്ക് അപവാദമാണ് മഞ്ജുവാര്യർ!...

കഴിഞ്ഞ ദിവസങ്ങളിൽ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്കിൽ മഴയത്ത് യാത്രചെയ്യുന്ന നടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറാലിയിരുന്നു. ധനുഷ്കോടിയിലൂടെയായിരുന്നു മഞ്ജുവിന്റെ യാത്ര. കഴിഞ്ഞുപോയതിനും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതിനും, വരാനിരിക്കുന്നതുമെല്ലാം നന്ദി എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ വിഡിയേ പങ്കുവച്ചത്. മഞ്ജുവിന്റെ വിഡിയോയ്ക്ക് താഴെ സെലിബ്രിറ്റികളടക്കം ഒട്ടനവധി പേരാണ് കമന്റുകളുമായി എത്തുന്നത്. കാറിൽ നിന്നുമാണ് വിഡിയോ പകർത്തിയത്.

Tags:    

Similar News