'കഴുത്തില്‍ തൊട്ടാല്‍ ഒരു തരിപ്പ് മാത്രം; മുഖത്തിന്റെ മാറ്റം സങ്കടപ്പെടുത്തുന്നു'; സര്‍ജറിയ്ക്ക് ശേഷം ശരീരത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചു തുറന്നുപറഞ്ഞ് ജുവല്‍ മേരി
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ജുവല്‍ മേരി. അവതാരക എന്നതിലുപരിയായി പില്‍ക്കാലത്ത് സിനിമയിലും ശോഭിച്ചു അവര്‍. അടുത്തിടെയാണ് തന്റെ കാന്‍സര്‍ അതിജീവനത്തെക്കുറിച്ച് ജുവല്‍ മേരി തുറന്നു പറഞ്ഞത്. ജുവലിന്റെ തുറന്നു പറച്ചില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സര്‍ജറിയ്ക്ക് ശേഷം ശരീരത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ജുവല്‍ മേരി.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ജുവല്‍ മേരി മനസ് തുറന്നത്. സര്‍ജറിയ്ക്ക് ശേഷം ശരീരത്തില്‍ വന്ന മാറങ്ങള്‍ സങ്കടപ്പെടുത്തുന്നുണ്ടെന്നാണ് ജുവല്‍ പറയുന്നത്. തനിക്ക് ഇപ്പോഴും അവിടെ ഒന്നും തൊട്ടാല്‍ അറിയില്ല. ഒരു തരിപ്പ് മാത്രേ ഉള്ളൂവെന്നും താരം പറയുന്നു. ആ വാക്കുകളിലേക്ക്:
ഈ പടങ്ങളിലും എന്റെ സര്‍ജറി സ്‌കാര്‍. അത് ഹീല്‍ ആയി വന്നപ്പോ ലൂസ് ആയി പോയ സ്‌കിന്‍ ! എന്റെ മുഖത്തിന്റെ മാറ്റം ഒക്കെ എന്നെ സങ്കടപ്പെടുത്തുന്നുണ്ട് ! എന്റെ മുഖം മാറിപ്പോയെന്നും കഴുത്തൊക്കെ ഭംഗിയില്ലാണ്ടായന്നും. ഇപ്പോഴും സെന്‍സേഷന്‍ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തില്‍ തടവി ഞാന്‍ ആലോചിക്കും! എനിക്ക് ഇപ്പോഴും അവിടെ ഒന്നും തൊട്ടാല്‍ അറിയില്ല. ഒരു തരിപ്പ് മാത്രേ ഉള്ളു! എന്ത് കോമഡി ആണ് ഇതൊക്കെ.
ഈ വക സങ്കട പരാതികള്‍ ഒക്കെ ബെസ്റ്റീസ് നോട് പറയുമ്പോ അവര് പറയുവ ' ഈ പടത്തില്‍ നിന്റെ ചിരി അല്ലാണ്ട് ഒരു കുന്തോം കാണുന്നില്ല സുന്ദരി പെണ്ണെ എന്ന് ' ഞാന്‍ ഒന്നും കൂടെ നോക്കട്ടെ. നേരാ നമ്മടെ ലാല്‍ സാര്‍ തൊമ്മനും മക്കളും സിനിമേല് പറഞ്ഞ പോലെ ' നിന്നെ കാണാന്‍ പണ്ടാര ഗ്ലാമര്‍ ആടാ പന്നി !'' നേരാ ഞാന്‍ സുന്ദരിയാ ! ഒരു തരാം, രണ്ടു തരം, മൂന്നു തരം ! എന്നോട് എന്തെങ്കിലും ഇത് പോലെ ഉള്ള നല്ല കാര്യങ്ങള്‍ ഒക്കെ പറയാന്‍ ഉണ്ടേല്‍ കമന്റില്‍ പറഞ്ഞോ ഞാന്‍ ഒന്ന് വായിച്ചു സന്തോഷിക്കട്ടെ.