'ഞങ്ങളുടെ കഥയിലേക്ക് കുറച്ചുകൂടി സ്നേഹം കൂട്ടിച്ചേർക്കുന്നു'; മറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ജോമോൻ ടി ജോൺ; ആശംസകളുമായി താരങ്ങൾ

Update: 2025-09-14 14:05 GMT

കൊച്ചി: ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ. ഭാര്യ അൻസു എൽസ വർഗീസിനൊപ്പമുള്ള മറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് ജോമോൻ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. ലണ്ടനിൽ വെച്ചെടുത്ത ചിത്രങ്ങൾക്കൊപ്പം, 'ഞങ്ങളുടെ കഥയിലേക്ക് കുറച്ചുകൂടി സ്നേഹം കൂട്ടിച്ചേർക്കുന്നു' എന്ന കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

നിരവധി പ്രമുഖർ ഇരുവർക്കും ആശംസകളുമായി രംഗത്തെത്തി. അമൃത സുരേഷ്, ഗീതു മോഹൻദാസ്, സുരഭി ലക്ഷ്മി തുടങ്ങിയവർ ജോമോനും അൻസുവിനും അഭിനന്ദനങ്ങളറിയിച്ചു..2023 ഡിസംബറിലാണ് ജോമോനും അൻസുവും വിവാഹിതരായത്. നടൻ ആന് അഗസ്റ്റിനായിരുന്നു ജോമോന്റെ ആദ്യ ഭാര്യ. 2014-ൽ വിവാഹിതരായ ഇവർ ആറ് വർഷങ്ങൾക്ക് ശേഷം വേർപിരിഞ്ഞിരുന്നു.

Full View

'ബ്യൂട്ടിഫുൾ', 'തട്ടത്തിൻ മറയത്ത്', 'അയാളും ഞാനും തമ്മിൽ', 'എന്നു നിന്റെ മൊയ്തീൻ', 'ചാർളി', 'ഗോൾമാൽ എഗെയ്ൻ' തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ ജോമോൻ ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. തമിഴിൽ 'ബ്രഹ്‌മൻ', 'എനൈ നോക്കി പായും തോട്ട', 'പാവ കഥൈകൾ', 'ധ്രുവനച്ചത്തിരം' എന്നീ ചിത്രങ്ങളിലും ഹിന്ദിയിൽ 'ഗോൾമാൽ എഗെയ്ൻ', 'സിംബാ', 'സർക്കസ്' എന്നീ ചിത്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Tags:    

Similar News