'ഈ ദ്വീപിനോട് അടങ്ങാത്ത പ്രണയം'; ബീച്ച് ലുക്കിൽ ഗ്ലാമറസായി കാജൽ അഗർവാൾ; മാലിദ്വീപിലെ ചിത്രങ്ങൾ വൈറൽ

Update: 2025-08-30 14:41 GMT

കൊച്ചി: മാലിദ്വീപിലെ അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരുടെ മനം കവർന്ന് താര സുന്ദരി കാജൽ അഗർവാൾ. ബീച്ച് വസ്ത്രത്തിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട കാജൽ, മാലിദ്വീപിനോടുള്ള തൻ്റെ അടങ്ങാത്ത പ്രണയം വീണ്ടും പ്രകടിപ്പിച്ചു. 'മാലിദ്വീപ് എൻ്റെ തീവ്രമായ പ്രണയമാണ്. ഈ ദ്വീപിന്റെ ആകർഷണീയത, നിത്യമായ പ്രകാശം, പ്രകൃതിയുടെ അളവറ്റ ഭംഗി കാണിക്കുന്ന സൂര്യാസ്തമയങ്ങൾ എന്നിവ എന്നെ ഓരോ തവണയും ആകർഷിക്കുന്നു. ഓരോ തവണയും ഈ ഭൂമിക എന്നെ അത്ഭുതപ്പെടുത്തുന്നു,' താരം ചിത്രത്തോടൊപ്പം കുറിച്ചു.

കഴിഞ്ഞ ജൂൺ മാസത്തിലും കാജൽ തൻ്റെ ജന്മദിനാഘോഷത്തിനായി മാലിദ്വീപിലെത്തിയിരുന്നു. അന്നും ഭർത്താവിനും കുഞ്ഞിനുമൊപ്പം സഹോദരി നിഷ അഗർവാളും താരത്തോടൊപ്പമുണ്ടായിരുന്നു. അന്ന് സ്വിം സ്യൂട്ടിൽ പ്രത്യക്ഷപ്പെട്ട കാജലിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2020 ഒക്ടോബർ 30നാണ് കാജൽ അഗർവാൾ ഗൗതം കിച്‌ലുവിനെ വിവാഹം ചെയ്തത്. ഇവർക്ക് 2022-ൽ ഒരു കുഞ്ഞ് ജനിച്ചിരുന്നു. ഭർത്താവിനും കുഞ്ഞിനുമൊപ്പമാണ് ഇത്തവണയും താരം മാലിദ്വീപിലെ അവധിക്കാലം ആഘോഷിക്കാനെത്തിയത്. വിഷ്ണു മഞ്ജു നായകനായ 'കണ്ണപ്പ'യാണ് കാജലിൻ്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 'ഇന്ത്യൻ 3', 'രാമായണ' എന്നിവയാണ് താരത്തിൻ്റെ പുതിയ പ്രോജക്ടുകൾ. 

Tags:    

Similar News