റെട്രോയിലെ ജയറാമിന്റെ കഥാപാത്രം ആ സിനിമയിലെ ഒരു പ്രധാന അംഗം; വലിയ ഗൗരവം ഉള്ള റോള്‍; അതില്‍ ഹ്യൂമറും ചേര്‍ത്തിട്ടുണ്ട്; ജയറാമിനെതിരെയുള്ള ട്രോളുകള്‍ക്ക് മറുപടിയുമായി സംവിധായകന്‍

Update: 2025-04-21 08:58 GMT

സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം റെട്രോയുടെ ട്രെയിലറിനു പിന്നാലെ, സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തെ കുറിച്ചുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. എന്നാല്‍ ഈ ട്രോളുകള്‍ക്ക് നടന്‍ ജയറാമിനും കഥാപാത്രത്തിനുമെതിരെ നടക്കുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്. അടുത്തിടെ അന്യഭാഷ ചിത്രങ്ങളിലെ പ്രാധാന്യമില്ലാത്ത റോളുകളുടെ പേരില്‍ ജയറാം ഏറെ വിമര്‍ശനത്തിന് വിധേയനായിരുന്നു.

സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക് സുബ്ബരാജ് ജയറാമിന്റെ കഥാപാത്രം ഒരു പ്രധാന അങ്കമാണ് എന്നത് വ്യക്തമാക്കിയത്. ''ജയറാം സാറിന്റെ റോളിന് വലിയ ഗൗരവം ഉണ്ട്. നല്ല ഹ്യൂമറും ചേര്‍ത്തിട്ടുണ്ട്. വലിയ പെര്‍ഫോമറാണ് അദ്ദേഹം. ഹീറോ, വില്ലന്‍, ക്യാരക്ടര്‍ റോളുകള്‍ എല്ലാം ചെയ്തിട്ടുണ്ട്. പഞ്ചതന്ത്രത്തിലെ അദ്ദേഹത്തിന്റെ മീറ്റര്‍ എനിക്ക് ഏറെ ഇഷ്ടമാണ്,' ആദ്യം ആ ക്യാറകട്‌റിലേക്ക് മറ്റ് ആളുകളെ ആലോചിച്ചിരുന്നു. എന്നാല്‍ അവസാനം ജയറാമില്‍ തന്നെ എത്തുകയായിരുന്നു. എന്ന് സുബ്ബരാജ് പറഞ്ഞു.

മലയാളത്തില്‍ ഒരുപാട് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത ജയറാം, അടുത്തിടെ തെലുങ്ക് സിനിമകളിലും സജീവമായി വില്ലന്‍ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ മറ്റ് ഭാഷാ സിനിമകളിലെ പ്രസക്തിയില്ലാത്ത റോളുകളെക്കുറിച്ച് നേരത്തെ അദ്ദേഹത്തിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. റെട്രോയില്‍ ജോജു ജോര്‍ജ്, സ്വാസിക, സുജിത് ശങ്കര്‍, നാസര്‍, പ്രകാശ് രാജ്, കരുണാകരന്‍, വിദ്യാ ശങ്കര്‍ തുടങ്ങിയ പ്രമുഖ താരങ്ങളാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ നായിക പൂജാ ഹെഗ്ഡെയാണ്. സന്തോഷ് നാരായണന്റെ സംഗീതവും സിനിമയുടെ മറ്റൊരു ആകര്‍ഷണമായി മാറും.

മെയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. കേരളത്തില്‍ വൈക മെറിലാന്‍ഡിന്റെ നേതൃത്വത്തിലാണ് വിതരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് വിതരണം കരസ്ഥമാക്കിയതെന്നും അറിയുന്നു.

Tags:    

Similar News